തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് എന്തുകൊണ്ട് ഇടം ലഭിക്കുന്നില്ലെന്ന ചോദ്യത്തിന് മലയാള മണ്ണിലെ ജനങ്ങള്‍ വിദ്യാസമ്പന്നരും ചിന്തിക്കുന്നവരുമെന്ന് ഒ രാജഗോപാല്‍ എംഎല്‍എയുടെ മറുപടി. സംസ്ഥാനത്ത് 90 ശതമാനമാണ് സാക്ഷരത. കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നവരും സംവാദങ്ങളില്‍ ഏര്‍പ്പെടുന്നവരുമാണ്. ഇത് വിദ്യാസമ്പന്നരായവരുടെ സ്വഭാവമാണെന്നും രാജഗോപാല്‍ പറയുന്നു.
ഒ രാജഗോപാലിന്റെ വാക്കുകള്‍ ഇങ്ങനെ;
കേരളം പ്രത്യേകതയുള്ള സംസ്ഥാനമാണ്. ഇവിടെ രണ്ടു മൂന്നു വലിയ ഘടകങ്ങളുണ്ട്. 90 ശതമാനമാണ് ഇവിടെ സാക്ഷരത. അവര്‍ ചിന്തിക്കുന്നവരാണ്. അവര്‍ സംവാദത്തില്‍ ഏര്‍പ്പെടുന്നു. ഇത് വിദ്യാസമ്പന്നരായ ജനങ്ങളുടെ സ്വഭാവമാണ്. ഇത് ഒരു കാര്യം. രണ്ടാമത്തെ പ്രത്യേകത, സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ്. അതുകൊണ്ടു തന്നെ ആ വശം ഓരോ കണക്കുകൂട്ടലിലും വരുന്നുണ്ട്. അതു കൊണ്ടാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളോട് താരതമ്യം ചെയ്യാന്‍ കഴിയാത്തത്. ഇവിടെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍ ഞങ്ങള്‍ പതിയെ, ക്രമാനുഗതമായി വളര്‍ച്ച കൈവരിക്കുന്നുണ്ട്.’
Discussion about this post