പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിനെതിരെ വരണാധികാരിയുടെ നോട്ടീസ്. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പ്രചാരണത്തിന് പേരിനൊപ്പം ഐഎഎസ് ഉപയോഗിച്ചതിനാണ് നോട്ടീസ് അയച്ചത്.
അഞ്ചുകൊല്ലം മുമ്പ് പദവി രാജി വച്ച സരിന് പേരിനൊപ്പം IAS ഉപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കലാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചരണവിഭാഗം നിരീക്ഷക സംഘമാണ് ഇത് കണ്ടെത്തിയത്.
പോസ്റ്ററില്‍ നിന്നും ഉടന്‍ തന്നെ ഐഎഎസ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തന്റെ അറിവോടെയല്ല ഐഎഎസ് ഉപയോഗിച്ചതെന്നാണ് സരിന് നല്കിയ വിശദീകരണം. സരിന്റെ വിശദീകരണം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി ഒറ്റപ്പാലം സബ്കളക്ടര്‍ അറിയിച്ചു.
Discussion about this post