കോഴിക്കോട്: കോണ്‍ഗ്രസ് പാര്‍ട്ടിവിടുന്നത് ആലോചിക്കുന്നതായി കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി പിഎം സുരേഷ് ബാബു. കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ദേശീയ തലത്തില്‍ നേതൃത്വം ഇല്ലാതായെന്നും സുരേഷ് ബാബു പറഞ്ഞു. ഇന്നലെ കെപിസിസി വൈസ് പ്രസിഡന്റെ കെസി റോസക്കുട്ടി ടീച്ചര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് മറ്റൊരു മുതിര്‍ന്ന നേതാവ് കൂടി പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്.
കോണ്‍ഗ്രസുമായി മാനസികമായി അകന്നു. ഇന്നത്തെ നേതൃത്വത്തോട് പൂര്‍ണമായും അകന്നു. കോണ്‍ഗ്രസ് നേതാക്കളൊഴിച്ച് എല്ലാവരും നിരന്തരം വിളിക്കുകയും കാണുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിസി ചാക്കോ തന്നെ കാണാന്‍ വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി വിട്ടേക്കും. പാര്‍ട്ടി വിട്ടാല്‍ എന്ത് ചെയ്യണമെന്ന കാര്യം ആലോചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വിടാതിരിക്കണം എന്ന നിര്‍ബന്ധബുദ്ധി തനിക്കില്ലെന്നും കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടിയിലേക്ക് പോകാം എന്ന് തോന്നിത്തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ നിരവധി പ്രമുഖ നേതാക്കളാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത്. കെസി റോസക്കുട്ടി, ലതിക സുഭാഷ്, പിസി ചാക്കോ എന്നിവര്‍ കോണ്‍ഗ്രസ് വിട്ടിരുന്നു.
Discussion about this post