‘സഖാവെ’ എന്ന ഒറ്റവിളികൊണ്ട് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ കൊച്ചുമിടുക്കി മലപ്പുറത്തുകാരിയാണ്. മൂന്ന് വയസുകാരിയായ അലൈഖയാണ് മുഖ്യമന്ത്രി പിണറായി വിജയന് കടന്നുപോകവെ സഖാവെ എന്ന് ഉച്ചത്തില്‍ വിളിച്ചത്. ആരവങ്ങളും ആര്‍പ്പുവിളികളും ഉയരുന്നതിനിടെയാണ് സഖാവെ എന്ന കൊച്ചുശബ്ദം ഉയര്‍ന്നത്.
മലപ്പുറം മേലേ ചേളാരിയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനിടയിലാണ് വേദിക്കരികില്‍ നിന്ന് അമ്മയുടെ ഒക്കത്തിരുന്ന് അലൈഖ മോള് ‘സഖാവേ, സഖാവേ’ എന്ന് നിട്ടീ വിളിച്ചത്. വിളി ശ്രദ്ധയില്‍പെട്ട മുഖ്യമന്ത്രി മുഷ്ടി ചുരട്ടി അലൈഖയുടെ വിളിക്ക് ചിരിച്ചുകൊണ്ട് മറുപടി നല്‍കുകയും ചെയ്തു.
തേഞ്ഞിപ്പലം മുദ്രാ കോര്‍ണറിന് സമീപമുളള പാലേരി ഹൗസിലെ ലിജീഷ്-ധന്യ ദമ്പതികളുടെ മകളാണ് അലൈഖ. ലോക്ക് ഡൗണ്‍ കാലത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ അലൈഖ കാണാറുണ്ടായിരുന്നു. ഇതാകാം, സഖാവിനെ അടുത്തു കണ്ടപ്പോള്‍ മകളെ ആവേശം കൊള്ളിച്ചതെന്ന് അച്ഛന് ലിജീഷ് കൂട്ടിച്ചേര്‍ത്തു.
Discussion about this post