പാലക്കാട്: പ്രതിപക്ഷ നേതാവിന്റെ മനോവ്യാപാരം എത്രത്തോളം അധഃപതിച്ചുവെന്നതിന്റെ തെളിവാണ് ഈ പിടയലെന്ന് മന്ത്രി എകെ ബാലന്. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ചും സര്‍വേകള്‍ പണം വാരിയെറിഞ്ഞ് നടത്തുന്നതാണെന്നും സര്‍വേ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നിരന്തരം രമേശ് ചെന്നിത്തല രംഗത്തെത്തുന്ന സാഹചര്യത്തിലാണ് വിമര്‍ശനവുമായി മന്ത്രി എകെ ബാലന് രംഗത്തെത്തിയത്.
ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ട് ബിജെപിക്കോ യുഡിഎഫിനോ ഭക്തരുടെ വോട്ട് കിട്ടില്ലെന്നും, ശബരിമല വോട്ടാകില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പിലടക്കം വ്യക്തമായതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രി ബാലന്റെ വാക്കുകള്‍;
ബിജെപിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് എങ്ങനെയാണ് ഗൂഢാലോചന നടത്തുന്നത് എന്നതിന്റെ തെളിവുകളാണ് പാലക്കാടും മലമ്പുഴയിലുമുള്ളത്. രണ്ട് മണ്ഡലങ്ങളിലും ബിജെപിയെ വിജയിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
തുടര്‍ഭരണം നേടുമെന്ന സര്‍വേഫലങ്ങള്‍ കണ്ട് പ്രതിപക്ഷം പിടയുന്നു. പ്രമുഖ മാധ്യമങ്ങളെ ഇടതുപക്ഷം ചാക്കിട്ടുപിടിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ മനോവ്യാപാരം എത്രത്തോളം അധഃപതിച്ചുവെന്നതിന്റെ തെളിവാണ് ഈ പിടയല്. പാലക്കാട് 12 സീറ്റിലും എല്‍ഡിഎഫ് വിജയിക്കും. സംസ്ഥാനത്ത് നൂറില്‍ കുറയാത്ത സീറ്റില്‍ എല്‍ഡിഎഫ് വിജയിക്കും.
Discussion about this post