തൃശ്ശൂർ: ഏറെ വോട്ടുള്ള ഗുരുവായൂരിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ പുതിയനീക്കവുമായി നേതൃത്വം. ആർക്ക് പിന്തുണ നൽകണമെന്ന കാര്യത്തിൽ ബിജെപിയിൽ ചർച്ച പുരോഗമിക്കുകയാണ്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാർട്ടി (DSJP) യ്ക്ക് പിന്തുണ നൽകാനാണ് നിലവിൽ ബിജെപിയുടെ ആലോചന. വിഷയത്തിൽ അന്തിമ തീരുമാനം ഇന്നോ നാളെയൊ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
നാമനിർദേശ പത്രിക തള്ളിയതിന് എതിരെ ഹൈക്കോടതിയെ സമീപിച്ച ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. നിവേദിതയുടെ ഹർജി കഴിഞ്ഞ ദിവസമാണ് തള്ളുകയും ചെയ്തതോടെയാണ് പുതിയ നീക്കങ്ങൾ അണിയറയിൽ നടക്കുന്നത്.
ഇതോടെ ഡിഎസ്‌ജെപി സ്വതന്ത്ര സ്ഥാനാർത്ഥിയായ ദിലീപ് നായരുമായി ബിജെപി നേതൃത്വം ചർച്ച തുടങ്ങിയിരുന്നു. ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാർട്ടിയുടെ സ്വതന്ത്ര്യ സ്ഥാനാർത്ഥി എന്ന നിലയിലാണ് ദിലീപ് നായരുമായി നേതൃത്വം ചർച്ച നടത്തിയത്.
ഗുരുവായൂരിൽ എൻകെ അക്ബറാണ് സിപിഎമ്മിന്റെ സ്ഥാനാർത്ഥി. മുസ്ലീം ലീഗിന്റെ കെഎൻഎ ഖാദറാണ് യുഡിഎഫ് സ്ഥാനാർത്ഥി. ഇരുവരും തമ്മിൽ കടുത്ത മത്സരം നടക്കുന്ന മണ്ഡലമായ ഗുരുവായൂരിൽ ബിജെപി വോട്ടുകൾ നിർണായകമാണ്. ഇതിനിടെ പത്രിക തള്ളിയത് ഒത്തുകളിയാണെന്ന് സിപിഎം ആരോപിച്ചിരുന്നു.
Discussion about this post