തൃശൂര്‍: പാലപ്പിള്ളി എച്ചിപ്പാറ പ്രദേശത്ത് പുലിയിറങ്ങി. പാലപ്പിള്ളി സ്വദേശി വര്‍ഗീസിന്റെ പോത്തിനെ പുലി കൊന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മൂന്നാംതവണയാണ് ഇവിടെ പുലിയിറങ്ങുന്നത്.
ചിമ്മിനി ഡാം റോഡിനോട് ചേര്‍ന്ന് 10 മീറ്റര്‍ അകലെയാണ് ഇത്തവണ പുലിയിറങ്ങിയത്. അവസാനമായി നാലുമാസങ്ങള്‍ക്ക് മുമ്പ് പുലിയിറങ്ങി ഒരു വ്യക്തിയുടെ പശുവിനെ കൊന്നിരുന്നു.
ജനവാസ മേഖലയില്‍ പുലിയിറങ്ങുന്നത് വര്‍ധിച്ചതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ഓരോ തവണ പുലിയിറങ്ങുമ്പോഴും വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയാണ്. മാത്രമല്ല പാലപ്പിള്ളിയിലുള്ള റബ്ബര്‍ത്തോട്ടങ്ങളിലെ അടിക്കാട് വെട്ടി നീക്കാത്തതുമൂലം ഈ സ്ഥലങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം പെരുകുകയാണ്.
ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങാതിരിക്കാന്‍ വനാതിര്‍ത്തിയില്‍ വൈദ്യുതിവേലി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ വളരെ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുവരെയും അധികൃതര്‍ ഇത് ചെവിക്കൊണ്ടിട്ടില്ല.
Discussion about this post