മലപ്പുറം: തന്നെ കള്ളനെന്ന് വിളിക്കുന്നവര്‍ അഞ്ച് വര്‍ഷം ആഭ്യന്തര വകുപ്പും പൊലീസും കൈയ്യിലുണ്ടായിട്ടും എന്തുകൊണ്ട് പിടികൂടിയില്ലെന്ന് തവനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍.
താന്‍ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ തട്ടിപ്പ് നടത്തുന്നയാളാണെന്നുള്ള പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഫിറോസ് കുന്നംപറമ്പില്‍. മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെടി ജലീല്‍ ആണ് തവനൂരില്‍ ഫിറോസിന്റെ പ്രധാന എതിരാളി.
‘ഫിറോസ് കുന്നംപറമ്പില്‍ കള്ളനാണ്.. കള്ളനാണ്.. കള്ളനാണ് എന്നാണ് പറഞ്ഞോണ്ട് ഇരിക്കുന്നത്. ഇതൊക്കെ കണ്ടുപിടിക്കാന്‍ ഇവിടെ കേന്ദ്ര ഏജന്‍സികളുണ്ട്.. പൊലീസുണ്ട്.. വിജിലന്‍സുണ്ട്.. എല്ലാ സജ്ജീകരണങ്ങളുമുണ്ട്. അഞ്ചു കൊല്ലം ഭരിച്ചില്ലേ.. ആഭ്യന്തരം നിങ്ങളുടെ കയ്യില്‍ തന്നെ അല്ലായിരുന്നോ.. എന്തായിരുന്നു പണി..?’- ഫിറോസ് പ്രചാരണ യോഗത്തില്‍ പറഞ്ഞു.
‘താനൊരു മുസ്ലിം ലീഗുകാരനായിരുന്നുവെന്നും ചാരിറ്റിയല്ലാതെ ഇപ്പോള്‍ രാഷ്ട്രീയമില്ലെന്നും പറഞ്ഞത് മുതല്‍ തുടങ്ങിയതാണ് ആക്രമണം. മനുഷ്യത്വമില്ലാത്ത വര്‍ഗമാണ് ഈ ആക്രമണത്തിന് പിന്നില്‍. ചാരിറ്റി അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെ അവര്‍ നിരന്തരം ആക്രമിച്ചു. ഇതിനെ പ്രതിരോധിക്കാനായി അന്നെല്ലാം താന്‍ രാഷ്ട്രീയക്കാരനല്ലെന്നും രാഷ്ട്രീയത്തിലേക്കില്ലെന്നും ഫേസ്ബുക്കില്‍ നിരന്തരം പറഞ്ഞിരുന്നു. അതിന്റെ വീഡിയോ ക്ലിപ്പുകളാണ് ഇപ്പോള്‍ എതിരാളികള്‍ പ്രചരിപ്പിക്കുന്നത്.
താന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെല്ലാം സമൂഹ മാധ്യമങ്ങളെ സാക്ഷിനിര്‍ത്തിയാണ്. രോഗികള്‍ക്ക് പൈസ വീതിച്ച് നല്‍കിയിട്ടുള്ളത് അക്കൗണ്ടുകള്‍ വഴി മാത്രമാണ്. ഇതൊക്കെ പരിശോധിക്കാനും തെറ്റുകളുണ്ടെങ്കില്‍ കണ്ടുപിടിക്കാനും ഈ നാട്ടില്‍ പൊലീസ് മുതല്‍ എന്‍ഐഎ, ആര്‍ബിഐ, വിജിലന്‍സ്, ഇന്റലിജന്‍സ്, ക്രൈംബ്രാഞ്ച് തുടങ്ങിയവരെല്ലാമുണ്ട്. അവര്‍ക്കൊക്കെ എന്തായിരുന്നു പണി-ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.
Discussion about this post