തിരുവനന്തപുരം: iLearn IAS അക്കാദമി മാർച്ച് 28 ഞായറാഴ്ച വൈകുന്നേരം 4.30 ന് സിവിൽ സർവീസ് ആഗ്രഹിക്കുന്നവർക്കായി ഒരു സൗജന്യ ലൈവ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നുണ്ട്. യുട്യൂബ് ലൈവിലൂടെ ആയിരിക്കും വർക്ക്ഷോപ്പ്.ഐഎഎസും ഐപിഎസും അടക്കമുള്ള സിവിൽ സർവീസ് കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വർക്ക്ഷോപ്പ് വളരെ ഉപകാരപ്രദമാകും.
പിസിഎം പ്രോഗ്രാമിന്റെ അക്കാഡമിക് വിശദാംശങ്ങൾ, നിങ്ങളുടെ അധ്യാപകനെ അറിയുക, സിവിൽ സർവീസ് വിഷയങ്ങൾ പരിചയപ്പെടുക, സ്കോളർഷിപ്പ് പ്രോഗ്രാം എന്നിവയെ കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ലൈവ് വർക്ക്ഷോപ്പിലൂടെ ഉത്തരം തേടാവുന്നതാണ്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ നൂറിലധികം മലയാളികളെ കേരളത്തിൽ നിന്ന് സിവിൽ സർവീസ് ജേതാക്കളാക്കിയ ഐലേൺ ഐഎഎസ് അക്കാഡമി 9 മാസത്തെ പ്രിലിംസ്-കം-മെയിൻസ് (പിസിഎം) പ്രോഗ്രാം ആണ് സിവിൽ സർവീസ് പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന് സജ്ജമാക്കുന്നതിനു വേണ്ടി നൽകുന്നത്. ഐലേൺ ഐഎഎസ് അക്കാഡമിയിലെ പരിചയസമ്പന്നരായ ഫാക്കൽറ്റികളുടെ പാനൽ ഇതിനകം കേരളത്തിലെ മാത്രമല്ല സൗത്ത് ഇന്ത്യയിലെ തന്നെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുള്ളവരാണ് .
രജിസ്ട്രേഷനായി ക്യുആർ കോഡ് വഴിയോ അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള ഹെൽപ്പ്ലൈൻ നമ്പറുകളിലോ വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് iLearn IAS അക്കാദമി ഡയറക്ടർ അറിയിച്ചു.
+918089166792 | +91 7510353353
www.ilearnias.com
Discussion about this post