മലപ്പുറം: കൊണ്ടോട്ടിയിലെ ഇടതു സ്ഥാനാര്‍ത്ഥി കെപി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. പത്രിക സ്വീകരിക്കരുതെന്ന യുഡിഎഫിന്റെ ആവശ്യം വരണാധികാരി തള്ളുകയായിരുന്നു. ജീവിതപങ്കാളിയുടെ പേര് അടക്കമുള്ള വിവരങ്ങള്‍ പത്രികയില്‍ മറച്ചു വെച്ചുവെന്നാണ് യുഡിഎഫ് ആരോപിച്ചത്.
അതേസമയം പത്രിക സ്വീകരിച്ച നടപടിക്ക് എതിരെ പ്രതിഷേധവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. നടപടിക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് യുഡിഎഫ് പറഞ്ഞു. പത്രികയില്‍ ജീവിത പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപെടുത്തേണ്ട സ്ഥലത്ത് ബാധകമല്ല എന്നാണ് സുലൈമാന്‍ ഹാജി രേഖപ്പെടുത്തിയത്.
എന്നാല്‍ സുലൈന്മാന് ഹാജിക്ക് രണ്ട് ഭാര്യമാരുണ്ട്. ഒരാള്‍ പാകിസ്താന് സ്വദേശിയാണ് എന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. കൂടാതെ ആസ്തി വിവരം മറച്ചുവെച്ചുവെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം തള്ളി പത്രിക സ്വീകരിക്കുകയായിരുന്നു. ഇരുവിഭാഗത്തിന്റേയും ഭാഗം കേട്ടശേഷമാണ് പത്രിക സ്വീകരിക്കാന്‍ വരണാധികാരി തീരുമാനിച്ചത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഇടതുപക്ഷത്തിന്റെ വാദം.
Discussion about this post