പാലാ: പാലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി.സി. കാപ്പനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. സ്വന്തം പാര്‍ട്ടിയേയും ഇടതുമുന്നണിയേയും വഞ്ചിച്ച ആളാണ് മാണി സി കാപ്പനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവസരവാദികള്‍ക്ക് എല്ലാ കാലത്തും ജനം ശിക്ഷ നല്‍കിയിട്ടുണ്ട്. അത് പാലായില്‍ ഇത്തവണ ഉണ്ടാകുമെന്നും പിണറായി വിജയന് പറഞ്ഞു. പാലയില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
കഴിഞ്ഞ തവണ പാലായില്‍ നേടിയത് സ്വന്തം മികവുകൊണ്ടുള്ള വിജയമാണെന്ന് മാണി സി കാപ്പന് കരുതേണ്ടതില്ലെന്നും, ഇടതുമുന്നണിയുടെ കൂട്ടായ്മയുടെ വിജയമാണ് പാലായില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസുമായി ഉണ്ടായ ദുരനുഭവങ്ങളാണ് കേരളാ കോണഗ്രസ് എമ്മിനെ ഇടതുമുന്നണിയില്‍ എത്തിച്ചത്. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ല. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പിസി ചാക്കോ എന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നിടത്ത് എന്‍ഡിഎ പത്രിക തള്ളിയത് സംശയാസ്പദമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പലയിടത്തും അവിശുദ്ധ അടിയൊഴുക്കുകള്‍ സംഭവിക്കുന്നുണ്ട്. പല മണ്ഡലങ്ങളിലെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ കണ്ടാല്‍ തന്നെ സംശയം ഉയരുക സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെയും മുഖ്യമന്ത്രി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. മാധ്യമങ്ങള്‍ യുഡിഎഫ് ഘടകകക്ഷികളെ പോലെ പ്രവര്‍ത്തിക്കുകയാണെന്നും വസ്തുതകള്‍ പരിശോധിക്കാതെയാണ് പല വ്യാജ വാര്‍ത്തകളും നല്‍കുന്നതെന്നും മുഖ്യ മന്ത്രി പറഞ്ഞു.
Discussion about this post