തിരുവനന്തപുരം: പല വെറൈറ്റി കല്യാണക്കത്തുകളും ഇതിനോടകം വൈറലായെങ്കിലും രസതന്ത്രത്തില്‍ പദാര്‍ത്ഥങ്ങളുടെ രാസനാമത്തില്‍ ഒരു പരീക്ഷണം നടത്തി യ വിവാഹ ക്ഷണകത്ത് പങ്കുവെച്ച് ശശി തരൂര്‍ എംപി. കൂട്ടത്തില്‍ വിവാഹാശംസകളും തരൂര്‍ അറിയിക്കുന്നു.
എന്നാല്‍ എന്താ ഇങ്ങനെ ഒരു മോഡല്‍ എന്ന് ചിന്തിച്ച് തല പുകയ്ക്കേണ്ട. ഒരു ‘കെമിസ്ട്രി ടീച്ചറുടെ വിവാഹ ക്ഷണക്കത്ത്’ എന്ന തലക്കെട്ടോടെയാണ് സമൂഹമാധ്യമങ്ങളില്‍ ഇത് പ്രചരിക്കുന്നത്.
”സന്തുഷ്ടമായ ദാമ്പത്യജീവിതത്തിനുവേണ്ടി എല്ലാ ആശംസകളും നേരുന്നു. അവര്‍ തമ്മിലുള്ള കെമിസ്ട്രി എപ്പോഴും മിന്നിതിളങ്ങട്ടേ, അവരുടെ ഫിസിക്സ് കൂടുതല്‍ ഊഷ്മളമാകട്ടേ, ബയോളജി സമ്പന്നമായ ഫലം നല്‍കട്ടേ” തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരുന്ന ഈ ക്ഷണക്കത്ത് തരൂരിന്റെ മണ്ഡലത്തില്‍ നിന്നുള്ളതാണെന്നു സൂചിപ്പിച്ച് ഒരാള്‍ ട്വിറ്ററില്‍ ടാഗ് ചെയ്യുകയായിരുന്നു. ഇതോടെയാണ് കത്ത് തരൂരിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
Wishing them all the best for a happy married life! May the chemistry between them always sparkle, the physics feature more light than heat, and the biology result in bountiful offspring….! https://t.co/Y6aYMjFsPi
— Shashi Tharoor (@ShashiTharoor) December 13, 2018
ഈ ക്ഷണക്കത്തിന്റെ വലതുഭാഗത്ത് വധുവിന്റെയും വരന്റെയും പേര് ഒരു ഡയഗ്രമിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രസതന്ത്രത്തില്‍ മൂലകങ്ങളുടെ പേര് സൂചിപ്പിക്കുന്നതു പോലെ രണ്ട് അക്ഷരങ്ങളില്‍ ചുരുക്കി എഴുതിയിരിക്കുന്നു. ഇതിനിടയില്‍ പൂര്‍ണനാമം. അതിനു താഴെയുള്ള കുറിപ്പില്‍ തന്മാത്രകളായ ഇരുവരും മാതാപിതാക്കളുടെ പ്രരണാശക്തിയില് ഒന്നിച്ചു മൂലകളാവുകയാണെന്നു പറയുന്നു. വിവാഹത്തിനെ ‘റിയാക്ഷന്’ എന്നും വേദിയെ ‘ലബോറട്ടറി’ എന്നുമാണ് കത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
Discussion about this post