കാസര്‍കോട്: കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് കളികളെ വിമര്‍ശിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇനിയും ഗ്രൂപ്പുകളിയുമായി മുന്പോട്ടുപോയാല് കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തില്‍ തന്നെ ഉണ്ടാകില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് പറയുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂറും പ്രതിബദ്ധതയും കോണ്‍ഗ്രസിനോടായിരിക്കണം. വ്യക്തികളോടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കോണ്‍ഗ്രസ് വിട്ട് ആരും ബിജെപിയിലേയ്ക്ക് പോകില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറയുന്നു.
രാജ്മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍;
‘കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ വ്യക്തികളെ സ്നേഹിച്ചതിന്റെ പരിണതഫലമാണ് ഇന്ന് കോണ്‍ഗ്രസ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഒരു ഗ്രൂപ്പിന്റെ ആളാണെങ്കില്‍ കെ.പി.സി.സി. പ്രസിഡന്റ് എന്ത് തെറ്റുചെയ്താലും അയാളെ മാറ്റാന്‍ ശ്രമിച്ചാല്‍ ഗ്രൂപ്പ് ചോദ്യം ചെയ്യും. ആ അഹങ്കാരമാണ് ഇന്ന് ഓരോ സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക്. മണ്ഡലം തൊട്ട് ഡിസിസി വരെ എല്ലാവര്ക്കും അതുണ്ട്. ഇത് മാറണം. കോണ്‍ഗ്രസില്‍നിന്ന് ആരും ബിജെപിയില്‍ പോകില്ല.
ശരീരം കോണ്‍ഗ്രസിലും മനസ്സ് ബിജെപിയിലും കൊടുത്ത കുറേ ആളുകളുണ്ട് അവര്‍ പോകും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച് പാര്‍ട്ടിയില്‍ നില്ക്കുന്ന ഒരാളും കോണ്‍ഗ്രസ് വിടില്ല. അവസരവാദികള്‍, സ്ഥാനമോഹികള്‍, ഈ ജന്മം ഈ പാര്‍ട്ടിയെ കൊണ്ട് നേടാന്‍ കഴിഞ്ഞ മുഴുവന്‍ ആളുകള്‍ അവരൊക്കെയാണ് ഇപ്പോള്‍ പോയ്ക്കൊണ്ടിരിക്കുന്നത്.
Discussion about this post