എറണാകുളം: കളമശ്ശേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ് സോഷ്യല്‍ മീഡിയ പങ്കുവച്ച വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുന്നത്. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ കണിയാംകുന്ന് കടേപ്പിള്ളിയില്‍ വോട്ടു തേടി പോയപ്പോള്‍ ഒരമ്മ പി രാജീവിനെ ചേര്‍ത്ത് നിര്‍ത്തി അനുഗ്രഹിച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘മോന് ഇത്തവണ ജയിക്കണ’മെന്നാണ് കരഞ്ഞ് കൊണ്ട് ആ അമ്മ പി രാജീവിനോട് പറയുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പി രാജീവ് തന്നെയാണ് പങ്കുവച്ചത്. കണ്ണുനിറഞ്ഞ് ചേച്ചി പറഞ്ഞ ഓരോ വാക്കിലും എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞുപോയി എന്ന് വീഡിയോ പങ്ക് വച്ച് പി രാജീവ് കുറിച്ചു.
എന്നോടുള്ള വാത്സല്യത്തിനു പുറമെ എല്ലാ പ്രതിസന്ധികളിലും കരുതലായി കൂടെയുണ്ടായ ഒരു സര്‍ക്കാരിനോടുള്ള സ്നേഹം കൂടിയായിരുന്നു ആ കണ്ണുകളില്‍ കണ്ടതെന്നും പി രാജീവ് പറഞ്ഞു.വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റ്:
കടുങ്ങല്ലൂർ പഞ്ചായത്തിലെ കണിയാംകുന്ന് കടേപ്പിള്ളിയിൽ വോട്ടു തേടുമ്പോഴാണ് നാട്ടുകാർ സ്നേഹത്തോടെ പങ്കി ചേച്ചി എന്നു വിളിക്കുന്ന പങ്കജാക്ഷി ചേച്ചി ദൂരെ നിന്നേ എന്നെ കണ്ട് ഓടി വന്നത്. പാൽ വില്പനയാണ് ചേച്ചിയുടെ വരുമാനമാർഗം. ഓരോ വീടുമായും എനിക്ക് വളരെ അടുത്ത ബന്ധമുള്ള ഒരു പ്രദേശമാണിത്. വ്യക്തിപരമായ ഒരാവശ്യവും ചേച്ചിക്കെന്നോടു പറയാനുണ്ടായിരുന്നില്ല. എന്നെ ചേർത്തുപിടിച്ച് “ഇത്തവണ മോൻ ജയിക്കണം” എന്ന് അനുഗ്രഹിക്കുകയായിരുന്നു. കണ്ണുനിറഞ്ഞ് ചേച്ചി പറഞ്ഞ ഓരോ വാക്കിലും എൻ്റെ കണ്ണുകളും അറിയാതെ നിറഞ്ഞുപോയി. എന്നോടുള്ള വാത്സല്യത്തിനു പുറമെ എല്ലാ പ്രതിസന്ധികളിലും കരുതലായി കൂടെയുണ്ടായ ഒരു സർക്കാരിനോടുള്ള സ്നേഹം കൂടിയായിരുന്നു ആ കണ്ണുകളിൽ.
പങ്കിചേച്ചിയെ പോലുള്ള ആയിരക്കണക്കിന് അമ്മമാരുടെ സ്നേഹവും വാത്സല്യവും അനുഗ്രഹങ്ങളുമാണ് മുന്നോട്ടു നയിക്കുന്നത്. അവർ എന്നിലർപ്പിക്കുന്ന, ഇടതുപക്ഷത്തിനു മേൽ നൽകുന്ന വലിയ പ്രതീക്ഷകൾ പാഴാവില്ലെന്ന ഉറപ്പു മാത്രമാണ് തിരികെ കൊടുക്കാനുള്ളത്.
നമുക്ക് ജയിക്കണം. ഈ നാടിനു വേണ്ടി. പങ്കി ചേച്ചിക്ക് വേണ്ടി
Discussion about this post