തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ ‘പൂതന’ പരാമര്‍ശനത്തില്‍ മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താന്‍ തൊഴിലാളിവര്‍ഗ സംസ്‌കാരത്തില്‍ വളര്‍ന്നുവന്ന നേതാവാണ്. സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളത്. ശോഭയുടെ തരംതാണ പരാമര്‍ശത്തെ ജനം വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴക്കൂട്ടത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നു ശോഭ സുരേന്ദ്രന്റെ പൂതന പരാമര്‍ശം. പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ക്ക് ശേഷം കേന്ദ്രമന്ത്രി വി. മുരളീധരനും ശോഭാ സുരേന്ദ്രനും ആദ്യമായി ഒരുമിച്ചു പങ്കെടുത്ത മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു പരാമര്‍ശം.
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസ്വാരസ്യങ്ങള്‍ക്കുമെല്ലാം ശേഷം ആദ്യമായി ഒരേവേദിയിലെത്തിയ ശോഭയെ വി.മുരളീധരന്‍ ഷാളണയിച്ച് സ്വീകരിച്ചു. ശോഭയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തിട്ടില്ലെന്നും ശോഭയുമായി പ്രശ്‌നങ്ങളുണ്ടെന്നതെല്ലാം മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്നും വി.മുരളീധരന്‍ പറഞ്ഞിരുന്നു. അതേസമയം ഇക്കാര്യത്തെ കുറിച്ച് ശോഭ പ്രതികരിച്ചില്ല.
Discussion about this post