തിരുവനന്തപുരം: കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കടകംപള്ളി സുരേന്ദ്രനെതിരെ വീണ്ടും ആക്ഷേപവുമായി ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. കടകംപള്ളിക്ക് എതിരായ പൂതന പ്രയോഗം തിരുത്തില്ലെന്നു ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാൻ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടത്തെ വിശ്വാസികൾ കൃഷ്ണൻമാരായി മാറുമെന്നും കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്ന് ഉരുളൽ ആണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.
നേരത്തെ, വിശ്വാസികളെ ഇല്ലാതാക്കാൻ വന്ന പൂതന അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്നായിരുന്നു ശോഭയുടെ പ്രസ്താവന. കഴക്കൂട്ടം മണ്ഡലം കൺവൻഷനിൽ വെച്ചായിരുന്നു കടകംപള്ളിക്കെതിരെ ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത്.
Discussion about this post