കോന്നി: ഗുരുവായൂര്‍, തലശേരി, ദേവികുളം മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതുകണ്ട് ആരും മനപ്പായസം ഉണ്ണേണ്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. എന്‍ഡിഎയ്ക്ക് ആരുമായും സഖ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയില്‍ തലശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക കഴിഞ്ഞദിവസം
തള്ളിയിരുന്നു. ഇതില്‍ തലശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. ദേവികുളത്ത് ബിജെപി സ്വതന്ത്ര സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനും തീരുമാനിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തയാഴ്ച കേരളത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്താനിരിക്കെ മൂന്ന് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത് ബിജെപി ക്യാമ്പില്‍ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. തലശേരിയിലാണ് അമിത് ഷാ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുന്നത്. സ്ഥാനാര്‍ഥി ഇല്ലാത്ത അവസ്ഥയില്‍ ഇനി അവിടെ അമിത് ഷാ എത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
Discussion about this post