കൊല്ലം: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന് കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
പ്രസ്താവന പ്രഥമദൃഷ്ട്യാ കുറ്റകരമാണെന്ന് കണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്. മലകയറാന്‍ വരുന്നവരെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരുഭാഗം മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണം എന്നായിരുന്നു പരാമര്‍ശം. കൊല്ലം ചവറ ബസ് സ്റ്റാന്‍ഡിന് സമീപം നടത്തിയ പൊതുയോഗത്തില്‍ വെച്ചാണ് കൊല്ലം തുളസി വിവാദ പരാമര്‍ശം നടത്തിയത്. പ്രസംഗത്തിനെതിരെ ചവറ പോലീസാണ് കേസെടുത്തത്.
Discussion about this post