തൃശ്ശൂര്‍: ശബരിമല വിഷയത്തിൽ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്റെതെന്ന തരത്തിൽ ബിഗ് ന്യൂസ് ലൈവിന്റെ ലോഗോ ദുരുപയോഗം ചെയ്ത് ,കൊടുക്കാത്ത വാർത്തയുടെ സ്ക്രീൻ ഷോട്ട് വ്യാജമായി ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചാരണം
വ്യാജ വാർത്ത ബിഗ് ന്യൂസിന്റെതെന്ന രൂപത്തിൽ പ്രചരിക്കുന്നതിനെതിരെ കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ ആണ് ആദ്യം സംസ്ഥാന ഡിജിപി ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയത് .
വി എം സുധീരൻ ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച് കുറിപ്പ് ഇട്ടതോടെ ,ബിഗ്ന്യൂസ് ചീഫ് എഡിറ്റർ കെ ഐ ഷെബീർ ,വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി ക്ക് പരാതി നൽകുകയും ചെയ്തു .
‘ശബരിമല വിഷയത്തില്‍ കോടതിക്കല്ലാതെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല, അത് ജനങ്ങളും മനസിലാക്കുന്നു, ഇനിയും അത് മാത്രം പറഞ്ഞാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ തോല്‍വി കോണ്‍ഗ്രസ് ഏറ്റുവാങ്ങേണ്ടി വരും; വിഎം സുധീരന്’ എന്ന തലകെട്ടോടു കൂടിയാണ് വാര്‍ത്ത നല്‍കിയത്.
പ്രചരിക്കുന്ന തരത്തിലുള്ള യാതൊരു വാര്‍ത്തയും ബിഗ്ന്യൂസ് ലൈവ് ഡോട്ട് കോം നല്‍കിയിട്ടില്ലെന്നും ,ബിഗ്ന്യൂസ് ലൈവിന്റെതെന്ന തരത്തില്‍ വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അടിയന്തിരമായി നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഡിജിപിക്ക് നല്കിയ പരാതിയില്‍ ബിഗ്ന്യൂസ് ചീഫ് എഡിറ്റർ ആവശ്യപ്പെട്ടു .
Discussion about this post