തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണ്. അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഇങ്ങനെ;
*ക്ഷേമ പെന്ഷന് കാലാനുസൃതമായി 3000 രൂപയാക്കും
*ശമ്പള കമ്മീഷന് മാതൃകയില്‍ ക്ഷേമപെന്ഷ പരിഷ്കാര കമ്മീഷന്
*ന്യായ്പ പദ്ധതി: പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം തോറും 6000 രൂപ, ഒരു വര്‍ഷം 72000 രൂപ
*ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത 40നും 60നും മധ്യേയുള്ള വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ
*അഞ്ചു ഏക്കര്‍ വരെ ഭൂമിയുള്ള കര്‍ഷകരുടെ പ്രളയത്തിന് മുമ്പുള്ള രണ്ടു ലക്ഷം വരെയുള്ള കടം എഴുതി തള്ളും
*ഓട്ടോറിക്ഷ, ടാക്സി, മത്സ്യബന്ധന ബോട്ടുകള്‍ എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്സിഡി
*എല്ലാ ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി
*കേരളത്തിലെങ്ങും ബില്ല് രഹിത ആശുപത്രികള്‍
*കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ പേര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ്
*അഞ്ചുലക്ഷം പേര്‍ക്ക് വീട് കാരുണ്യചികിത്സാ പദ്ധതി പുനഃരാരംഭിക്കും
*ശബരിമല ആചാര സംരക്ഷത്തിനായി പ്രത്യേക നിയമം
*എല്ലാ വെള്ളകാര്‍ഡുകള്‍ക്കും അഞ്ചു കിലോ അരി സൗജന്യം
*വനാവകാശ നിയമം പൂര്‍ണമായി നടപ്പിലാക്കും
*പട്ടികജാതി/വര്‍ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മാണ തുക നാലു ലക്ഷത്തില്‍ നിന്ന് ആറു ലക്ഷം രൂപയാക്കും
*ഭിന്നശേഷിക്കാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ പ്രത്യേക ധനസഹായവും വായ്പയും
*സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നിനായി ഒരു വകുപ്പ് രൂപീകരിക്കും
*റബറിന് 250 രൂപയും നെല്ലിന് 30 രൂപയും താങ്ങുവില
Discussion about this post