മലയാള സിനിമാതാരങ്ങളില്‍ ഏറ്റവും ഇഷ്ടം മമ്മൂട്ടിയെയാണെന്ന് വ്യക്തമാക്കി മന്ത്രി എംഎം മണി. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് താരത്തെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനോടൊപ്പം തന്നെ മുന്‍കാലത്തുണ്ടായ ഒരു പ്രണയവും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്.
എംഎം മണിയുടെ വാക്കുകള്‍;
കൊറോണ വന്നതിന് ശേഷം സിനിമ കാണാന്‍ പോയിട്ടില്ല. എല്ലാ നടീനടന്മാരെയും ഇഷ്ടമാണ്. പക്ഷെ വ്യക്തിപരമായി ഇഷ്ടം മമ്മൂട്ടിയെ ആണ്. അത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ്. നടിമാരില്‍ കെ. ആര് വിജയയെ ഇഷ്ടമായിരുന്നു, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പ് ഒരു പെണ്‍കുട്ടിയോട് പ്രേമമുണ്ടായിരുന്നു. ചെറുപ്പകാലം മുതല്‍ സ്നേഹമായിരുന്നു. അവരുടേയും തന്റെയും കുടുംബ പശ്ചാത്തലം വ്യത്യസ്തമായിരുന്നതിനാല്‍ വിവാഹം നടന്നില്ല.
താന്‍ മന്ത്രിയാകുന്നതിനെക്കുറിച്ചെല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കുക. മുഖ്യമന്ത്രി പിണറായി വിജയന് എന്തും പറയുന്ന ആളല്ലെന്നും പറയേണ്ട കാര്യങ്ങള്‍ മാത്രം പറയുന്ന ആളാണ്. ഇടുക്കി ഉടുമ്പന്‍ചോലയില്‍ നിന്നുമാണ് മന്ത്രി എംഎം മണി വീണ്ടും ഇത്തവണ ജനവിധി തേടുന്നത്.
Discussion about this post