ഇടുക്കി: മുതിര്‍ന്ന സിപിഐ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സിഎ കുര്യന് അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
മൂന്നു തവണ പീരുമേട് എംഎല്‍എയും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു സിഎ കുര്യന്. തോട്ടം മേഖലയും മൂന്നാറും കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനം. 1977, 1980, 1996 വര്‍ഷങ്ങളിലാണ് പീരുമേടിനെ പ്രതിനിധീകരിച്ച് സിഎ കുര്യന് നിയമസഭയിലെത്തിയത്.
1996ല്‍ ഡെപ്യൂട്ടി സ്പീക്കറായി സ്ഥാനമേല്‍ക്കുകയും ചെയ്തു. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, എഐടിയുസി സംസ്ഥാന സെക്രട്ടറി, ഓള് ഇന്ത്യ പ്ലാന്റേഷന് വര്‍ക്കേഴ്സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post