തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് മാതൃഭൂമി അഭിപ്രായ സര്‍വ്വേ ഫലം.
കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്നായിരുന്നു മാതൃഭൂമി ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലം. 34.3 ശതമാനം പേരാണ് ബിജെപിയെ ഏറ്റവും വെറുക്കുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്.
അതേസമയം, പ്രതിഷേധിച്ച് ചര്‍ച്ചയില്‍ നിന്നും ബിജെപി നേതാവ് പിആര്‍ ശിവശങ്കരന് ഇറങ്ങിപ്പോയി. പ്രതിഷേധ സൂചകമായി സര്‍വ്വേയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞ് ശിവശങ്കരന് ഇറങ്ങിപ്പോകുകയായിരുന്നു.
‘വെറുക്കപ്പെട്ട പാര്‍ട്ടി എന്ന ആശയമോ രീതിയോ ജനാധിപത്യത്തില്‍ ഇല്ലയെന്നത് കൊണ്ട്, ആ ചോദ്യം സര്‍വ്വേയില്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിയ രീതിയെ അംഗീകരിക്കുന്നില്ല. ബിജെപിയെ അവഹേളിച്ച മാതൃഭൂമി ചാനലില്‍ ഇരിക്കേണ്ട എന്ന എന്റെ പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അറിയിച്ചതിനാല്‍ ചര്‍ച്ചയില്‍ നിന്ന് പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോകുന്നു’, പിആര്‍ ശിവശങ്കര്‍ പറഞ്ഞു.
അതേസമയം വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയെന്ന പ്രയോഗത്തെ തിരുത്തുന്നതായി മാതൃഭൂമി ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന് ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. വെറുക്കപ്പെട്ട എന്ന വാക്കിന് പകരം സ്വീകാര്യമല്ലാത്ത പാര്‍ട്ടിയെന്ന് തിരുത്തുന്നതായാണ് അദ്ദേഹം പറഞ്ഞത്
രണ്ടാമതായി 11.8 ശതമാനം സിപിഎം പാര്‍ട്ടിയെ ആണ് ഏറ്റവും വെറുക്കപ്പെടുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്. മുസ്ലിം ലീഗ് പാര്‍ട്ടിയെ 9.1 ശതമാനം പേരും കോണ്‍ഗ്രസ് പാര്‍ട്ടിയെ 8 ശതമാനം പേരുമാണ് വെറുക്കപ്പെടുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്.
51 ദിവസം കൊണ്ടാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. 140 മണ്ഡലങ്ങളില്‍ നിന്ന് 14,913 പേര് അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തു. 18-85 പ്രായമുളളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.
Discussion about this post