പാലക്കാട്: അതിര്‍ത്തിയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായവര്‍ക്ക് മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക വാഹന പരിശോധന കര്‍ശനമാക്കി. കെഎസ്ആര്‍ടിസി ബസ്സ് അടക്കം തടഞ്ഞ് പരിശോധന നടത്തുന്നുണ്ട്.
ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെയും കടത്തിവിടുന്നുണ്ടെങ്കിലും നാളെ മുതല്‍ കര്‍ശനമാക്കുമെന്ന് മുന്നറിയിപ്പുണ്ട്. കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
അതേസമയം കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ണാടകത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ നല്‍കിയ ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് ശേഷം കര്‍ണാടക ഹൈകോടതി പരിഗണിക്കും.
Discussion about this post