അച്ഛൻ മിലിട്ടറിയിലായിരുന്നതിനാൽ ഇന്ത്യ മുഴുവൻ കറങ്ങിനടന്നായിരുന്നു വീണ സുതന്റെ സ്‌കൂൾ പഠനം.രാജ്യത്തിന്റെ മുക്കും മൂലയും ഓരോ സ്ഥലത്തെയും ജനങ്ങളും അവരുടെ ജീവിതവും വീണയുടെ ജീവിതത്തിലുണ്ടാക്കിയിട്ടുള്ള ഇംപാക്ട് ചെറുതൊന്നുമല്ല.രാജ്യസേവനം എന്നത് എത്ര മഹത്തരമാണെന്നും അതിനായി അച്ഛനെടുക്കുന്ന എഫർട്ട് എത്രമാത്രമാണെന്നതുമൊക്കെ കണ്ട് വളർന്നത് കൊണ്ട് തന്നെ സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് ഇനിയെന്ത് എന്ന ചോദ്യത്തിന് വീണയ്ക്ക് ഉത്തരം റെഡിയായിരുന്നു.
ചെറുപ്പം മുതലേയുള്ള സ്വപ്‌നമൊന്നുമായിരുന്നില്ല വീണയ്ക്ക് സിവിൽ സർവീസ്. എങ്കിലും രണ്ട് വർഷം കൊണ്ട് രണ്ട് തവണ സിവിൽ സർവീസ് പരീക്ഷയിൽ പങ്കെടുത്തു മികച്ച റാങ്കുകളും കരസ്ഥമാക്കി സിവിൽ സർവീസ് സ്വപ്നം കാണുന്ന എല്ലാവർക്കും പ്രചോദനമാവാൻ വീണയ്ക്ക് സാധിച്ചിരിക്കുകയാണ്.
വീണ എസ് സുതൻ തനിക്കിഷ്ടമുള്ള പഠന രീതി കണ്ടെത്തി കഠിനമായ പരിശ്രമിച്ചും തെരഞ്ഞെടുത്ത വിഷയത്തിൽ പൂർണമായി മനസ് അർപ്പിച്ചു പഠിച്ചുമാണ് ഐപിഎസ് എന്ന ആരും കൊതിക്കുന്ന ഡെസിഗ്നേഷൻ പേരിനൊപ്പം ചേർത്ത് വെച്ചത്. എന്നാൽ ഐപിഎസ് അല്ല തന്റെ ലക്ഷ്യമെന്ന തിരിച്ചറിവുള്ള വീണ ഐഎഫ്എസ് എന്ന ലക്ഷ്യത്തിനായുള്ള പ്രയാണത്തിലാണ്. താല്പര്യമുള്ള വിഷയത്തിൽ അഗാധമായ അറിവാണ് സിവിൽ സർവീസ് മോഹത്തിന് വഴികാട്ടിയാവുക എന്ന് വീണ ഉറപ്പിച്ചു പറയുന്നു. സിവിൽ സർവീസ് എന്ന കടമ്പ കടക്കാൻ കുറുക്കുവഴികളോ എളുപ്പ വിഷയങ്ങളോ ഇല്ലെന്ന് വീണ വിശദമാക്കുകയാണ്.
എഞ്ചിനീയറിംഗ് അവസാന വർഷം പഠിക്കുമ്പോളാണ് യുപിഎസ്‌സി ട്രൈ ചെയ്യണം എന്ന ആഗ്രഹം വീണയ്ക്ക് ഉണ്ടാകുന്നത്.ആദ്യത്തെ അറ്റംപ്റ്റിൽ 299ാം റാങ്ക് നേടിയെങ്കിലും ഐഎഫ്എസ് ആണ് ഇഷ്ടമേഖല എന്നതിനാൽ അതിനായി അടുത്ത വർഷം വീണ്ടുമെഴുതി. ഇത്തവണ 124ാം റാങ്ക് നേടി ഐപിഎസ് കരസ്ഥമാക്കി വീണ മികവ് തെളിയിച്ചു.
സിവിൽ സർവീസ് നേടണം എന്നല്ലാതെ എങ്ങനെ പഠിക്കണമെന്നോ എന്ത് പഠിക്കണമെന്നോ ഒന്നും ഒരു ഐഡിയയും ഇല്ലാതെയാണ് വീണ തിരുവനന്തപുരത്തെത്തുന്നത്. ഐഎഎസ് ടോപ്പേഴ്‌സിന്റെ സക്‌സസ് സ്റ്റോറികളും മറ്റും യുട്യൂബിൽ കണ്ട് അവരുടെ പഠനരീതി മനസ്സിലാക്കിയെടുക്കുകയായിരുന്നു ആദ്യം ചെയ്തത്.അവർ വായിച്ച് പത്രങ്ങളും ജേണലുകളും തിരഞ്ഞെടുത്ത് വായിച്ചു. ഓപ്ഷനൽ കണ്ടെത്തുന്നതും ഈ സമയത്താണ്. ജ്യോഗ്രഫിയായിരുന്നു വീണയുടെ ഓപ്ഷണൽ.
ഓപ്ഷണൽ തിരഞ്ഞെക്കുന്ന കാര്യത്തിൽ നമ്മുടെ സമീപനം ആണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത് എന്നാണ് വീണയുടെ അഭിപ്രായം. ‘‘ഏത് വിഷയം എടുത്താലും കഷ്ടപ്പെട്ട് പഠിക്കാതെ വിജയത്തിലെത്താനാവില്ല. യുപിഎസ്‌സിയിൽ എളുപ്പമുള്ള ഓപ്ഷണൽ എന്നൊരു ടൈറ്റിൽ ഒരു വിഷയത്തിനുമില്ല. നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള ഓപ്ഷണൽ തിരഞ്ഞെടുക്കുക പരമാവധി എഫർട്ട് ഉപയോഗിച്ച് പഠിക്കുക. അതാണ് ഒരേയൊരു മാർഗം. ഐലേണിൽ നിഖിൽ സാറിന്റെ കീഴിലാണ് ജ്യോഗ്രഫി പഠിച്ചത്. സർ തന്ന പ്രോത്സാഹനം മറക്കാനാവുന്നതല്ല.’’ വീണ പറയുന്നു.
ഐഎഫ്എസ് കിട്ടിയില്ലെങ്കിൽ കിട്ടുന്നത്ര തവണ എഴുതാനാണ് വീണയുടെ തീരുമാനം. ഇന്ത്യൻ റെയിൽവേ ട്രാഫിക്കായിരുന്നു വീണയ്ക്ക് ആദ്യം കിട്ടിയ സർവീസ്. ആദ്യത്തെ തവണ ഉണ്ടായിരുന്ന പോരായ്മകളൊക്കെ കണ്ട് പിടിച്ച് തിരുത്തുകയായിരുന്നു രണ്ടാം തവണ പ്രിലിമിനറി അറ്റംപ്റ്റ് ചെയ്യുന്നതിന്റെ ആദ്യ തയാറെടുപ്പ്.
‘’എല്ലാം ഒന്നിൽ നിന്ന് തുടങ്ങാതെ എവിടെയൊക്കെ ശ്രദ്ധിക്കണം എന്തൊക്കെ ഇംപ്രൂവ് ചെയ്യണം എന്ന് കണ്ടെത്തി മുന്നോട്ട് പോവാനാണ് ശ്രമിച്ചത്.ആദ്യത്തെ മെയിൻസിൽ ജ്യോഗ്രഫി ചോദ്യപ്പേപ്പർ വളരെ എളുപ്പമായിരുന്നു. ആ എക്‌സൈറ്റ്‌മെന്റിൽ ഡയഗ്രം ഒക്കെ സമയമെടുത്ത് വരച്ച് ആസ്വദിച്ചാണ് പരീക്ഷ എഴുതിയത്. സമയക്രമം പാലിക്കാതെ എഴുതിയതിന്റെ റിസൾട്ട് അറിയാനും ഉണ്ടായിരുന്നു.’’
‘’രണ്ടാം അറ്റംപ്റ്റിൽ ചോദ്യങ്ങളെ എങ്ങനെ നേരിടണമെന്നും പരീക്ഷ എന്താണോ ഡിമാൻഡ് ചെയ്യുന്നത് അതിൽ മാത്രം ഫോക്കസ് ചെയ്യുക എന്നതാണ് പ്രധാനമെന്നും മനസ്സിലാക്കിയിരുന്നു.രണ്ടാം തവണ പരീക്ഷ എഴുതുമ്പോൾ പരിഭ്രമം കുറച്ച് കുറവായിരുന്നു എന്ന് വേണമെങ്കിൽ പറയാം. മറ്റെന്തിലുമുപരി നമ്മളിൽ വിശ്വാസമർപ്പിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. നമ്മളോളം നമുക്ക് പ്രോത്സാഹനം നൽകുന്ന വേറൊരു ഘടകവുമില്ല.’’ വീണ കൂട്ടിച്ചേർത്തു.’
ബിഗ്ന്യൂസ് ലൈവ്, ഐലേൺ സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘സിവിൽ സർവീസിലേക്കുള്ള വിജയ വഴികൾ’ മോട്ടിവേഷണൽ പ്രോഗ്രാം
* സിവിൽ സർവീസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
+918089166792 | +91 7510353353
www.ilearnias.com
Discussion about this post