കണ്ണൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്. തീരുമാനം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് അംഗീകരിച്ചാല്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്നും സുധാകരന് പറഞ്ഞു.
നേരത്തെ ധര്‍മ്മടത്ത് പിണറായിക്കെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്ക് യുഡിഎഫ് പിന്തുണ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ കുട്ടികളുടെ അമ്മ വിസമ്മതിച്ചതോടെ കോണ്‍ഗ്രസ് മറ്റൊരു സ്ഥാനാര്‍ഥിക്കായി ശ്രമം തുടങ്ങി.
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണക്കുകയാണെങ്കില്‍ വിമതനായി മത്സരിക്കുമെന്ന് വ്യക്തമാക്കി ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥ് രംഗത്തെത്തിയിരുന്നു
കഴിഞ്ഞ തവണ പിണറായിക്കെതിരെ മത്സരിച്ച മമ്പറം ദിവാകരന് ഇക്കുറി ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി ആരാകും എന്ന കാര്യത്തില്‍ ഇതുവരെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
Discussion about this post