ന്യൂഡൽഹി: പാർട്ടി നിർദേശിച്ചാൽ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാകാമെന്നാണ് താൻ മുമ്പ് പറഞ്ഞതെന്ന് വിശദീകരിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കഴക്കൂട്ടത്ത് ബിജെപി വിജയിക്കുമെന്നും വിജയം നേടാൻ യോഗ്യയായ സ്ഥാനാർത്ഥിയാണ് ശോഭാ സുരേന്ദ്രനെന്നും വി മുരളീധരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കഴക്കൂട്ടത്ത് മാത്രമല്ല. 140 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിലും കേന്ദ്ര ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. എന്റെ എല്ലാ കഴിവും ഉപയോഗിച്ചുകൊണ്ട് ശോഭാ സുരേന്ദ്രനെ നിയസഭയിലെത്തിക്കാനുള്ള ശ്രമം നടത്തും, ഇന്ന് രാവിലെ വിളിച്ചപ്പോൾ ശോഭയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
‘കഴക്കൂട്ടത്ത് ഞാൻ കഴിഞ്ഞ തവണ ഏഴായിരം വോട്ടിനാണ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ആ ഏഴായിരം വോട്ടിന്റെ വിടവ് നികത്തി വിജയിക്കാൻ കഴിയുന്ന ഒരു സ്ഥാനാർത്ഥി വരണമെന്നാണ് ഞാനുൾപ്പടെയുള്ളവർക്കുള്ളത്. ശോഭാ സുരേന്ദ്രൻ അതിന് അനുയോജ്യമായ സ്ഥാനാർത്ഥിയാണ്. ഞാനവരെ വിളിച്ച് എല്ലാ ആശംസകളും നേർന്നു’-മുരളീധരൻ പറയുന്നു.
കഴക്കൂട്ടത്ത് മാത്രമല്ല. 140 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിലും കേന്ദ്ര ഇടപെടൽ ഉണ്ടായിട്ടുണ്ട്. കഴക്കൂട്ടത്ത് പാർട്ടി തീരുമാനിച്ചാൽ ഞാൻ മത്സരിക്കുമെന്ന് മാത്രമാണ് പറഞ്ഞത്. കഴക്കൂട്ടത്ത് ഒരു സസ്പെൻസ് സ്ഥാനാർത്ഥി വരുമെന്ന് എംടി രമേശ് പറഞ്ഞതിനെ മുരളീധരൻ തള്ളിക്കളയുകയും ചെയ്തു. എന്തർത്ഥത്തിലാണെന്ന് അങ്ങനെ പറഞ്ഞതെന്ന് തനിക്കറിയില്ലെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
Discussion about this post