കോട്ടയം: മുന്‍മുഖ്യമന്ത്രിയും പുതുപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഉമ്മന്‍ചാണ്ടിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. ഉമ്മന്‍ചാണ്ടിയുടെ കൈവശം ആകെയുള്ളത് 1000രൂപ മാത്രമാണ്. കൂടാതെ ഭാര്യ മറിയാമ്മയുടെ കൈവശം 5000 രൂപയും മകന്‍ ചാണ്ടി ഉമ്മന്റെ കൈവശം 7500 രൂപയുമാണുള്ളത്.
ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ബാങ്ക് നിക്ഷേപമായി 67,704 രൂപയും ഭാര്യയുടെ പേരില്‍ 24,83,092 രൂപയും ചാണ്ടി ഉമ്മന്റെ പേരില്‍ 14,58,570 രൂപയും ഉണ്ട്. അതേസമയം, ഉമ്മന്‍ചാണ്ടിക്ക് സ്വന്തമായി വാഹനമില്ല. നിലവിലുള്ള സ്വിഫ്റ്റ് കാര്‍ ഭാര്യയുടെ പേരിലാണ്. ഉമ്മന്‍ചാണ്ടിയുടെ കൈവശം 38 ഗ്രാം സ്വര്‍ണവും ഭാര്യയുടെ കൈവശം 296 ഗ്രാം സ്വര്‍ണവും ഉണ്ട്.
74.37 ലക്ഷത്തിന്റെ സ്ഥാവരജംഗമ വസ്തുക്കളുമാണ് മൂന്ന് പേര്‍ക്കും കൂടിയുള്ളത്. പുതുപ്പള്ളിയില്‍ 3.41 കോടി വിലമതിക്കുന്ന ഭൂമിയുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ബാധ്യതകള്‍ ഇല്ല, എന്നാല്‍ ഭാര്യക്കും മകനും കൂടി ബാങ്കില്‍ 31,49,529 രൂപ വായ്പയുടെ ബാധ്യതയാണുള്ളത്.
Discussion about this post