അര്ജുന് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പട്ടരുടെ മട്ടണ്‍ കറി’ എന്ന ചിത്രത്തിനെതിരെ പ്രതിഷേധവുമായി കേരള ബ്രാഹ്മണ സഭ. ചിത്രത്തിന്റെ പേര് സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേരള ബ്രാഹ്മണ സഭ രംഗത്തെത്തിയത്.
പേര് തങ്ങള്‍ക്ക് അപമാനകരമായതിനാല്‍ ചിത്രത്തിന് അനുമതി നല്‍കരുതെന്നും ഇനി അനുമതി നല്കിയിട്ടുള്ളപക്ഷം അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സംഘടന സെന്‍സര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ക്ക് കത്ത് കൈമാറുകയും ചെയ്തു. ബ്രാഹ്മണര്‍ സസ്യഭുക്കുകളാണെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ആയതിനാല്‍ പട്ടര്, മട്ടണ്‍ കറി എന്ന വാക്കുകള്‍ ബ്രാഹ്മണരെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.
പട്ടരുടെ മട്ടണ്‍ കറി എന്ന പ്രയോഗം തന്നെ അപമാനകരമാണെന്നും സാമുദായികമായ അസന്തുലിതാവസ്ഥയും സങ്കര്ഷവും ഉണ്ടാക്കുന്ന തരത്തിലുള്ള പേരാണിതെന്നും കേരള ബ്രാഹ്മണസഭ പ്രസിഡന്റ് കരിമ്പുഴ രാമനും പ്രതികരിച്ചു.
I as a member of Kerala Iyer community seek support of fellow tweeps in condemning the naming of a new Malayalam movie as " Pattarudey Mutton Curry".Kerala Brahmana Sabha has officially written to Censor board.@NPIswaran @Arunakrishnan @Oommen_Chandy @surendranbjp @chennithala pic.twitter.com/fqJyQ0RJ7e
— Venkitesh S Iyer (@venkiiyer) March 15, 2021
കരിമ്പുഴ രാമന്റെ വാക്കുകള്‍;
‘ ഇത് ശരിയായ കാര്യമല്ല. കേരളം പോലൊരു സംസ്ഥാനത്ത് കലഹങ്ങളൊന്നുമില്ലാതെ കഴിയുന്ന ഒരു സമുദായത്തെ ആക്രമണ സ്വഭാവമുള്ളവരാക്കിത്തീര്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിനെ നമ്മള് ശക്തമായി എതിര്‍ക്കുന്നു. ഒരാളെയും മോശക്കാരാക്കി കാണിക്കുന്ന സിനിമകള്‍ വേണ്ട. നമ്മളെല്ലാവരും കലയെ പരിപോഷിപ്പിക്കുന്നവരും കലാ-സാംസ്കാരിക രം?ഗങ്ങളില്‍ സജീവമായി ഇടപഴകുന്നവരുമാണ്. മറ്റുള്ളവരെ ഇടിച്ചു താഴ്ത്തിയും മോശക്കാരാക്കി ചിത്രീകരിച്ചുമാണോ ഇവിടെ കല വളരേണ്ടത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ പേര് മാറ്റണം എന്നതോടൊപ്പം തന്നെ സിനിമയുടെ ഉള്ളടക്കത്തില്‍ സമുദായത്തെ അപമാനിക്കുന്ന യാതൊന്നും തന്നെയില്ല എന്ന് കൂടി ഉറപ്പ് വരുത്തേണ്ടതുണ്ട്. സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കുന്ന കാര്യമാണിത്.’
Discussion about this post