തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. നാളെ വൈകിട്ട് മാര്‍ച്ച് (17)അഞ്ച് മണിവരെയാണ് അപേക്ഷിക്കാന്‍ സമയം. നേരത്തെ മാര്‍ച്ച് 12 വരെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. എന്നാല്‍ പൊതുപരീക്ഷകള്‍ ഏപ്രില്‍ മാസത്തിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് അപേക്ഷ തിയതിയും നീട്ടി നല്‍കിയത്.
https://sslcexam.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷേ സമര്‍പ്പിക്കേണ്ടത്. ജില്ലയ്ക്ക് അകത്ത് പരീക്ഷാ കേന്ദ്രമാറ്റം അനുവദിക്കില്ല. കൊവിഡ് പശ്ചാത്തലത്തില്‍ സ്വന്തം കേന്ദ്രത്തില്‍ പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാന്‍ അവസരം.
പ്രീ മെട്രിക് അല്ലെങ്കില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഹോസ്റ്റല്‍, സര്‍ക്കാരിന്റെ വിവിധ അഭയകേന്ദ്രങ്ങള്‍, സ്പോര്‍ട്സ് ഹോസ്റ്റല്‍ എന്നിവ ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും വിദേശത്തും ലക്ഷദ്വീപിലും മറ്റു ജില്ലകളിലും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍ മാറാന്‍ അവസരം.
അതേസമയം അനുവദിക്കുന്ന പുതിയ പരീക്ഷാ കേന്ദ്രത്തിന്റെ പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2546833, 2546832
Discussion about this post