തിരുവനന്തപുരം: എൻഡിഎ മുന്നണിയുടെ ഭാഗമായിരുന്ന പിസി തോമസ് മുന്നണി ബന്ധം ഉപേക്ഷിച്ച് വീണ്ടും യുഡിഎഫിലേക്ക്. എൻഡിഎ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് പിസി തോമസിന്റെ പിന്മാറ്റം. വർഷങ്ങളായുള്ള അവഗണനയ്ക്ക് ഒടുവിലാണ് തീരുമാനമെന്ന് പിസി തോമസ് പറയുന്നു.
സീറ്റ് നിഷേധിച്ചതോടെ മുന്നണി വിടാൻ തീരുമാനിക്കുകയായിരുന്നു. ഒരു സീറ്റ് പോലും ഇല്ലാതെ നിൽക്കാനാവില്ല. സീറ്റ് ലഭിക്കാത്തതിലുള്ള പ്രതിഷേധം എൻഡിഎയെ അറിയിച്ചിരുന്നെന്നും എന്നാൽ അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും പിസി തോമസ് പറഞ്ഞു.
ഇനി പിജെ ജോസഫിനൊപ്പം ചേർന്ന് യുഡിഎഫിൽ പ്രവർത്തിക്കാനാണ് തീരുമാനം. പിസി തോമസ്, പിജെ ജോസഫ് ലയനം ഇന്ന് കടുത്തുരുത്തിയിൽ നടക്കും. പാർട്ടിയുടെ ചെയർമാൻ പിജെ തോമസ് തന്നെയായിരിക്കുമെന്നും താൻ ഡെപ്യൂട്ടി ചെയർമാനായിരിക്കുമെന്നും പിസി തോമസ് അറിയിച്ചു. ഇത്തവണ ജോസഫ് വിഭാഗം സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നും മത്സരത്തിനില്ലെന്നും പിസി തോമസ് പ്രതികരിച്ചു.
Discussion about this post