കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ വലഞ്ഞ അയ്യപ്പഭക്തര്‍ക്ക് പ്രഭാത ഭക്ഷണമൊരുക്കി കൊച്ചി സിറ്റി പോലീസ്. സൗത്ത് റെയില്‍വെ സ്റ്റേഷനിലെത്തിയ ഇതരസംസ്ഥാന ഭക്തര്‍ക്ക് ഉള്‍പ്പടെ പോലീസ് സേവനം സഹായകമായി. കൊച്ചി നഗരത്തിലെ ക്രമസമാധാനപാലന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെല്ലാം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് ഒരുമിച്ചെത്തി.
ഹര്‍ത്താല്‍ ദിനത്തിലെ സ്ഥിരം പോലീസ് സന്നാഹമെന്ന് കരുതിയെങ്കില്‍ തെറ്റി. തമിഴ്നാട്, ആന്ധപ്രദേശ് എന്നിവടങ്ങളില്‍ നിന്ന് ദീര്‍ഘദൂര ട്രെയിനികളിലെത്തിയ അയ്യപ്പഭക്തരെ സ്വാഗതം ചെയ്യാനായിരുന്നു പോലീസ് സന്നാഹം. പിന്നാലെ വണ്ടി തുറന്ന് ഭക്ഷണപൊതികളെടുത്ത് ഓരോരുത്തര്‍ക്കായി നല്കി.
പോലീസിന്റെ സേവനത്തില്‍ അയ്യപ്പഭക്തര്‍ക്കും സന്തോഷം. കൊച്ചിയിലെ പോലീസുകാര്‍ക്കിടയില്‍ നിന്ന് ശേഖരിച്ച പണമുപയോഗിച്ചാണ് പോലീസ് കാന്റീനില്‍ തയ്യാറാക്കി ഭക്ഷണം വിതരണം ചെയ്തത്.
Discussion about this post