തിരുവനന്തപുരം: എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷാ സമയക്രമത്തില്‍ വീണ്ടും മാറ്റം വരുത്തി. ഏപ്രില്‍ പതിനഞ്ച് മുതലുള്ള പരീക്ഷകളിലാണ് മാറ്റം. പതിനഞ്ചിന് നടക്കേണ്ട എസ്എസ്എല്‍സി സോഷ്യല്‍ സയന്‍സ് പരീക്ഷ 27 ലേക്ക് മാറ്റി. 27 ന് നടക്കേണ്ട കണക്കു പരീക്ഷ 19 ലേക്കും അന്നേ ദിവസത്തെ മലയാളം സെക്കന്റ് 29 ലേക്കും മാറ്റിവച്ചു.
ഫിസിക്‌സ് പതിനഞ്ചിനും, കെമിസ്ട്രി 21 നുമാണ് നടക്കുക. അതേ സമയം ഹയര്‍ സെക്കന്റഡറി പരീക്ഷ 26 ന് അവസാനിക്കും. പതിനഞ്ചാം തീയതിക്ക് ശേഷമുള്ള പരീക്ഷകള്‍ രാവിലെയാണ് നടക്കുക. റമദാന്‍ നോമ്പ് ആരംഭിക്കുന്നതും ജെ.ഇ.ഇ പരീക്ഷകള്‍ നടക്കാനുള്ളതും കണക്കിലെടുത്താണ് പരീക്ഷാ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്.
എസ്.എസ്.എല്‍.സി പരീക്ഷയുടെ പുതുക്കിയ സമയക്രമം
ഏപ്രില്‍ 8 വ്യാഴാഴ്ച – ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് ഒന്ന് – ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ
ഏപ്രില്‍ 9 വെള്ളിയാഴ്ച – തേര്‍ഡ് ലാംഗ്വേജ് – ഹിന്ദി/ ജനറല്‍ നോളേജ് – ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ
ഏപ്രില്‍ 12 തിങ്കളാഴ്ച – ഇംഗ്ലീഷ് – ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ
ഏപ്രില്‍ 15 വ്യാഴാഴ്ച – ഫിസിക്‌സ് – രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 19 തിങ്കളാഴ്ച – കണക്ക് – രാവിലെ 9.40 മുതല്‍ 12.30 വരെ
ഏപ്രില്‍ 21 ബുധനാഴ്ച – കെമിസ്ട്രി – രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 27 ചൊവാഴ്ച – സോഷ്യല്‍ സയന്‍സ് – രാവിലെ 9.40 മുതല്‍ 12.30 വരെ
ഏപ്രില്‍ 28 ബുധനാഴ്ച – ബയോളജി – രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 29 വ്യാഴാഴ്ച – ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് രണ്ട് – രാവിലെ 9.40 മുതല്‍ 11.30 വരെ
Discussion about this post