കോഴിക്കോട്: വടകരയില്‍ വീണ്ടും ട്വിസ്റ്റ്, കെകെ രമ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെകെ രമയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കുമെന്നും ചെന്നിത്തല.
നേരത്തെ രമ മത്സരിക്കില്ലെന്ന് അറിയിച്ചതിനാല്‍ കോണ്‍ഗ്രസ് വടകര സീറ്റ്
തിരിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ ഇടപെടലാണ് ഫലം കണ്ടത്. സ്ഥാനാര്‍ഥിപ്പട്ടികയുടെ പേരിലുളള പ്രതിഷേധങ്ങള്‍ രണ്ടുദിവസം കൊണ്ട് അവസാനിക്കുമെന്നും രമേശ് ചെന്നിത്തല.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച എല്ലാ പ്രതിഷേധങ്ങളും രണ്ട് ദിവസം കൊണ്ട് അവസാനിക്കും. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. ബി.ജെ.പി ഇത്തവണ ഒരു സീറ്റില്‍ പോലും ജയിക്കില്ല. പുലിമടയില്‍ ചെന്ന് പുലിയോട് ഏറ്റുമുട്ടുകയാണ് നേമത്ത് കോണ്‍ഗ്രസ് എന്നും ചെന്നിത്തല പറഞ്ഞു.
നേരത്തെ, കെകെ രമ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തിരുന്നു. രമ മത്സരിക്കണം എന്ന അഭ്യര്‍ത്ഥനയോടെയാണ് വടകര സീറ്റ് ആര്‍എംപിക്ക് നല്‍കിയത്. രമ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനാല്‍ സീറ്റ് തിരിച്ചെടുക്കുകയാണെന്നും ധര്‍മ്മടത്ത് ശക്തമായ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും കണ്‍വീനര്‍ എംഎം ഹസന്‍ വ്യക്തമാക്കിയിരുന്നു.