പൊന്നാനി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി നന്ദകുമാറിനെ പൊന്നാനി ഇരുകൈയ്യും നീട്ടി വരവേല്‍ക്കുന്നു. സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗവും പൊന്നാനിയിലെ പൗര പ്രമുഖനായ കെഎം മുഹമ്മദ്കാസിം കോയയെ വീട്ടിലെത്തി സന്ദര്‍ശിച്ചാണ് പി നന്ദകുമാര്‍ പൊന്നാനിയില്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് രണ്ടു തവണ എംഎല്‍എ ആയതിനാല്‍ പുതിയ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് നന്ദകുമാറിനെ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, നന്ദകുമാറിനെ അംഗീകരിക്കാന്‍ പറ്റില്ലെന്നും പകരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം സിദ്ധീഖിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത് കൊണ്ട് കേരളത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ച മണ്ഡലമാണ് പൊന്നാനി.
അതേസമയം, പ്രഖ്യാപിച്ച നന്ദകുമാറിനെ മാറ്റാന്‍ പറ്റില്ലെന്ന നിലപാടില്‍ സിപിഎം നേതൃത്വം ഉറച്ചുനിന്നതോടെ പി നന്ദകുമാര്‍ തന്നെ സ്ഥാനാര്‍ത്ഥിയായി വരികയായിരുന്നു.
പൊന്നാനിയുടെ വികസന തുടര്‍ച്ചയ്ക്ക് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായതുപോലുള്ള പിന്തുണയും സഹകരണവും തുടരണമെന്ന് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം തികഞ്ഞ ആത്മവിശ്വാസത്തോടുകൂടി നിറവേറ്റും.
ഭരണത്തുടര്‍ച്ചയുടെ കണ്ണിയായിട്ടാണ് സ്ഥാനാര്‍ഥിത്വത്തെ കാണുന്നത്. അത് ഭംഗിയായി നിര്‍വഹിക്കും.
അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയരംഗത്തെ അനുഭവസമ്പത്തുണ്ട്. അത് ഉപയോഗപ്പെടുത്തി മുന്നോട്ടുപോകും. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് പാര്‍ട്ടി മുന്നോട്ടുപോകും. നല്ല ഭൂരിപക്ഷത്തോടുകൂടി വിജയിക്കുമെന്ന പൂര്‍ണവിശ്വാസമുണ്ടെന്നും നന്ദകുമാര്‍ പറയുന്നു.
പൊന്നാനിയിലെ പൗര പ്രമുഖനും നിരവധി പള്ളികളുടെ ഭാരവാഹിയും ആയ സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെഎം മുഹമ്മദ്കാസിം കോയയെ വീട്ടില്‍ എത്തി നന്ദകുമാര്‍ സന്ദര്‍ശിച്ചു.
കഴിഞ്ഞ കാലങ്ങളില്‍ ഇമ്പിച്ചിബാവയുടെ പിന്‍ഗാമികളായ പാലോളി മുഹമ്മദ്കുട്ടിയും, ശ്രീരാമകൃഷ്ണും പൊന്നാനിയില്‍ വിപ്ലവാത്മകമായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും ലോകത്തിലെ അറിയപ്പെടുന്ന പണ്ഡിതനും പറങ്കികള്‍ക്കെതിരെ പോരാട്ടം നടത്തിയ സൈനുദ്ധീന്‍ മഖ്ദൂമിന്റെ സ്മാരകവും ഇടശ്ശേരിക്കും സ്മാരകം പണിയാന്‍ തീരുമാനിച്ചതും തുടര്‍ പ്രവര്‍ത്തനം വേഗത്തിലാക്കണമെന്നും കാസിം കോയ ആവശ്യപ്പെട്ടു.
സിപിഎം ഏരിയ സെക്രട്ടറി അഡ്വ. ഖലീമുദ്ധീന്‍,ഏരിയകമ്മറ്റി അംഗം എംഎ ഹമീദ്, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ ഇകെ ഖലീല്‍,അഡ്വ. ഷിനോദ്, പ്രവാസി സംഘം ജില്ലാകമ്മറ്റി അംഗം സക്കരിയ പൊന്നാനി എന്നിവരും മറ്റു പ്രവര്‍ത്തകരും നന്ദകുമാറിനെ അനുഗമിച്ചു.
ദിവസങ്ങള്‍ കഴിയുന്തോറും പിണക്കങ്ങള്‍ മാറി, എല്‍ഡിഎഫ് ജയിക്കണം എന്ന വികാരത്തിലേക്ക് പൊന്നാനിയിലെ ജനങ്ങള്‍ എത്തുന്ന കാഴ്ചയാണ് കാണാന്‍ ഉള്ളത്.
Discussion about this post