കോഴിക്കോട്: വടകര സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് യുഡിഎഫ്.
കെകെ രമ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുന്നത്.
കെകെ രമ മത്സരിക്കണം എന്ന അഭ്യര്‍ത്ഥനയോടെയാണ് വടകര സീറ്റ് ആര്‍എംപിക്ക് നല്‍കിയത്. രമ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനാല്‍ സീറ്റ് തിരിച്ചെടുക്കുകയാണെന്നും ധര്‍മ്മടത്ത് ശക്തമായ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും കണ്‍വീനര്‍ എംഎം ഹസന് പറഞ്ഞു.
ധര്‍മടം സീറ്റ് ഫോര്‍വേഡ് ബ്ലോക്കിന് വേണ്ട എന്ന് അറിയിച്ച സാഹചര്യത്തിലും അവിടെയും കോണ്‍ഗ്രസ് മത്സരിക്കുമെന്ന് ഹസന് പറഞ്ഞു.
നേരത്തെ വടകരയില്‍ സ്ഥാനാര്‍ഥിയായി കെകെ രമ മത്സരിച്ചാല്‍ ആര്‍എംപിയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് കെകെ രമ വ്യക്തമാക്കിയിരുന്നു.
എന്‍ വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍എംപിയിലെ നീക്കങ്ങള്‍. യുഡിഎഫ് ഔദ്യോഗികമായി പിന്തുണ അറിയിച്ച സാഹചര്യത്തില്‍ കെകെ രമയെ തന്നെ ആര്‍എംപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കില്ല എന്ന തീരുമാനത്തില്‍ രമ ഉറച്ചുനില്‍ക്കുകയായിരുന്നു.
Discussion about this post