കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ധര്‍മ്മടത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് പിണറായി വിജയന്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വാരണാധികാരി ബെവിന്‍ ജോണ്‍ വര്‍ഗീസിന് മുമ്പാകെയാണ് മുഖ്യമന്ത്രി പത്രിക സര്‍പ്പിച്ചത്.
ജില്ലാ സെക്രട്ടറി എംവി ജയരാജനൊപ്പമാണ് പത്രിക നല്കാന് മുഖ്യമന്ത്രി വാരണാധികാരിയുടെ ഓഫീസിലേക്കെത്തിയത്. രണ്ട് സെറ്റ് പത്രികയാണ് ഇന്ന് സമര്‍പ്പിച്ചത്. സിപിഎം നേതാക്കളായ സിഎന്‍ ചന്ദ്രന്, പി ബാലന് എന്നിവര്‍ പത്രികയില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് ഒപ്പം എത്തിയിരുന്നു.
Discussion about this post