തൃശൂര്‍: ആരോഗ്യം വീണ്ടെടുത്ത് നടന് സുരേഷ് ഗോപി. നാളെ ആശുപത്രി വിടുമെന്നാണ് വിവരം. കടുത്ത ശ്വാസമുട്ടും പനിയെ തുടര്‍ന്നുമാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപതിയില്‍ ആണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
ആശുപത്രി വിട്ടാലും പത്തു ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന നിര്‍ദേശം. തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയാണ് താരം. കഴിഞ്ഞ ദിവസമാണ്, സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപി ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപം നടത്തിയത്.
തൃശൂര്‍ അടക്കം എ പ്ലസ് മണ്ഡലത്തില്‍ മത്സരത്തിന് ഉണ്ടാകണമെന്ന ശക്തമായ ആവശ്യം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നേരത്തെ തന്നെ ഉണ്ടായിരുന്നു. മത്സരിക്കാന്‍ താല്പര്യമില്ലെന്നും നിര്‍ബന്ധമെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ നിലപാട്.
ഒടുവിലാണ് തൃശൂരില്‍ തന്നെ മത്സരിക്കട്ടെ എന്ന നിലപട് നേതൃത്വം സ്വീകരിച്ചത്. അനാരോഗ്യം കാരണം വിശ്രമം അത്യാവശ്യമായത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം തിരിച്ചടിയാകുമോ എന്ന് ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Discussion about this post