കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രൻ; നേമത്ത് കുമ്മനം, തൃശ്ശൂരിൽ സുരേഷ് ഗോപി, നടൻ കൃഷ്ണകുമാറിന് തിരുവനന്തപുരം; ബിജെപി സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ

bjp candidates_

ന്യൂഡൽഹി: ബിജെപിയുടെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും. തലനാരിഴയ്ക്ക് തോൽവി വഴങ്ങിയ കാസർകോട് ജില്ലയിലെ മഞ്ചേശ്വരമാണ് സുരേന്ദ്രന്റെ ഒരു മണ്ഡലം.പത്തനംതിട്ടയിലെ കോന്നിയാണ് സുരേന്ദ്രൻ ജനവിധി തേടുന്ന മറ്റൊരു മണ്ഡലം.

ബിജെപിയിൽ ഈയടുത്തായി ചേക്കേറിയ മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് സ്ഥാനാർത്ഥിയാകും. ബിജെപിയുടെ ചരിത്രത്തിലെ തന്നെ ഏക മണ്ഡലമായ നേമത്ത് കുമ്മനം രാജേശേഖരൻ മത്സരിക്കും.

മത്സരിക്കാനില്ലെന്ന് പറഞ്ഞിട്ടും ഒടുവിൽ പാർട്ടിയുടെ നിർബന്ധത്തിന് വഴങ്ങിയ സുരേഷ് ഗോപിയും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. തൃശ്ശൂരിലാണ് സുരേഷ് ഗോപി മത്സരിക്കുക. പികെ കൃഷ്ണദാസ് കാട്ടാക്കട, സികെ പത്മനാഭൻ ധർമ്മടം, നടൻ കൃഷ്ണകുമാർ തിരുവനന്തപുരം, ജേക്കബ് തോമസ് ഇരിങ്ങാലക്കുട, അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളി, അബ്ദുൽ സലാം തിരൂർ, മണിക്കുട്ടൻ മാനന്തവാടി എന്നിങ്ങനെയാണ് സ്ഥാനാർത്ഥിപ്പട്ടിക.

Exit mobile version