തിരുവനന്തപുരം: കേരളത്തിന് അന്നം തന്ന് ഊട്ടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന അവകാശവാദവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പിണറായി വിജയൻ വല്ലതും ഉണ്ടാക്കിയിട്ടാണോ നമ്മൾ ഊണ് കഴിക്കുന്നതെന്നും സുരേന്ദ്രൻ കാസർകോട്ട് ചോദിച്ചു.
മോഡി നൽകുന്ന അരിയാണ് നമ്മളെ മൂന്നുനേരം ഊട്ടുന്നത്. മോഡിയാണ് കേരളത്തിന് എല്ലാം നൽകുന്നത്. കേന്ദ്രസർക്കാർ നൽകുന്ന പണം കൊണ്ടാണ് നമ്മൾ റോഡ് നിർമിക്കുന്നതും വീട് പണിയുന്നതും. കേരളം മോഡിക്കൊപ്പം നിന്നാൽ കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പോലെ അഭിവൃദ്ധിയും വികസനവുമുള്ള സംസ്ഥാനമായി മാറുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
നേമം മണ്ഡലം ബിജെപിയെ കൈവിടില്ലെന്നും കെ സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരള രാഷ്ട്രീയം നേമത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. നേമത്ത് ബിജെപിയെ ആര് തോൽപ്പിക്കുമെന്നതാണ് ചർച്ച. ബിജെപിയെ മണ്ഡലത്തിൽ തോൽപ്പിനാകില്ല. തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്കെത്തും. ഈ തെരഞ്ഞെടുപ്പ് നിർണായകമാണെന്നും മഞ്ചേശ്വരത്ത് ജയിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post