തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ഒന്‍പതാം ക്ലാസ് വാര്‍ഷിക പരീക്ഷ ഒഴിവാക്കിയതായി വിദ്യാഭ്യാസ വകുപ്പ്. പതിനൊന്നാം ക്ളാസിലെ പരീക്ഷയെ കുറിച്ച് പിന്നീട് തീരുമാനിക്കും. ഈമാസം അവസാനം വരെ പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള റിവിഷന്‍ ക്ലാസുകള്‍ തുടരും.
നിരന്തര മൂല്യനിര്‍ണയത്തിന്റെയും വര്‍ക്ക് ഷീറ്റുകളുടേയും അടിസ്ഥാനത്തിലാകും ക്ലാസ് കയറ്റം. എട്ടാം ക്ലാസുവരെയുള്ള ഓള് പാസ് ഇത്തവണ ഒന്‍പതിലേക്ക് കൂടി വ്യാപിപ്പിക്കും. കഴിഞ്ഞവര്‍ഷം ഒന്ന്, രണ്ട് ടേം പരീക്ഷകളുടെ മാര്‍ക്ക് കണക്കിലെടുത്തായിരുന്നു ഒന്‍പതാം ക്ലാസിലെ വിജയികളെ തീരുമാനിച്ചത്. ഇത്തവണ ടേം പരീക്ഷകള്‍ പോലും നടത്താനായില്ല.
കൊവിഡ് പശ്ചാത്തലത്തിലാണ് ഒന്‍പതാം ക്ലാസ് വരെയുള്ള സ്കൂള്‍ വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കുന്നത്. കുട്ടികള്‍ ഒരുമിച്ച് സ്കൂളുകളിലെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കാം. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് 30 ലക്ഷത്തോളം കുട്ടികള്‍ക്ക് ഒരേ സമയം പരീക്ഷ നടത്തുന്നത് അപ്രായോഗികവുമാണ്.
അതിനാല്‍ വിജയികളെ തീരുമാനിക്കാന്‍ ചില മാനദണ്ഡങ്ങള്‍ തീരുമാനിച്ച് ഓള് പാസ് നല്‍കും. ഓണ്‍ലൈന്‍ ക്ലാസുകളിലെ ഹാജര്‍ ഉള്‍പ്പെടെ പരിഗണിക്കും. അതിനാല്‍ നിരന്തര മൂല്യനിര്‍ണയം ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തില്‍ ക്ലാസ് കയറ്റം നല്‍കാനാണ് തീരുമാനം. ഇതോടൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ പ്രോജക്ടുകളും പരിഗണിക്കും. കൂടാതെ വര്‍ക്ക് ഷീറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും.
പതിനൊന്നാം ക്ലാസിലെ പരീക്ഷ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.
Discussion about this post