തൃശ്ശൂര്‍: ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം അനുവദിച്ച കോടതി വിധിയെ സ്വാഗതം ചെയ്തവരെ ‘ടോയ്‌ലറ്റ്’ ഉദാഹരണം വെച്ച് പരിഹസിച്ച നടി അനുശ്രീക്ക് മറുപടിയുമായി മാധ്യമപ്രവര്‍ത്തക അഞ്ജന ശങ്കര്‍.
സമത്വത്തിനുവേണ്ടി വാദിക്കുന്ന സ്ത്രീകള്‍ പുരുഷന്മാരുടെ ടോയ്ലറ്റില്‍ പോകുമോയെന്ന അനുശ്രീയുടെ ചോദ്യത്തിനാണ് അഞ്ജന മറുപടി നല്‍കിയിരിക്കുന്നത്.
‘യുദ്ധ ഭീതിയില്‍ തന്നെ ആണ് നമ്മുടെ നാട്ടില്‍ അടച്ചുറപ്പുള്ള പബ്ലിക് ടോയ്ലറ്റുകളില്‍ പോലും സ്ത്രീകള്‍ പോകുന്നത്. പുരുഷന്മാരുടെ ടോയ്‌ലെറ്റില്‍ ഒളിഞ്ഞുനോക്കാന്‍ ഉള്ള സ്വാതന്ത്ര്യം അല്ലല്ലോ സ്ത്രീ ആവശ്യപ്പെടുന്നത് സുഹൃത്തേ.’ എന്നാണ് അഞ്ജനയുടെ മറുപടി.
‘ലോകത്തിന്റെ ഏതു കോണിലാണെങ്കിലും സ്വന്തം വീട്ടില്‍ ആണെങ്കിലും സ്വന്തം സുരക്ഷ സ്ത്രീക്ക് ഒരു തലവേദനയാണ്.
മൂത്രം ഒഴിക്കുന്ന കാര്യത്തില്‍ തൊട്ടു രാജ്യം ഭരിക്കുന്ന കാര്യത്തില്‍ വരെ, എന്തിനു സ്വയം ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കുന്നതു മുതല്‍ സ്വന്തം ശരീരം എങ്ങിനെ എപ്പോ ഉപയോഗിക്കണം എന്ന സ്വാതന്ത്ര്യം ഇന്നും പല സ്ത്രീകള്‍ക്കും സ്വപ്നം പോലും കാണാന്‍ പറ്റാത്തതാണ്.’- അഞ്ജന പറയുന്നു.
അഞ്ജന ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഡിയര്‍ അനുശ്രീ
ഒരു സ്ത്രീ ആയതിനാല്‍ മണിക്കൂറുകളോളം പട്ടാള വിമാനങ്ങളില്‍ യാത്ര ചെയ്തപ്പോള്‍ എനിക്ക് ടോയ്ലറ്റ് ഉപയോഗിക്കാന്‍ സാധിച്ചില്ല. ഞാന്‍ സമത്വത്തില്‍ വിശ്വസിക്കാത്ത കൊണ്ടല്ല. പുരുഷന്മാര്‍ക്ക് മാത്രം ഉള്ളു ടോയ്ലറ്റ്. അത് ഉപയോഗിക്കാന്‍ തക്ക ലിംഗം എനിക്കില്ലതാനും.
യുദ്ധ ഭീതിയില്‍ തന്നെ ആണ് നമ്മുടെ നാട്ടില്‍ അടച്ചുറപ്പുള്ള പബ്ലിക് ടോയ്ലറ്റുകളില്‍ പോലും സ്ത്രീകള്‍ പോകുന്നത്. പുരുഷന്മാരുടെ ടോയ്‌ലെറ്റില്‍ ഒളിഞ്ഞുനോക്കാന്‍ ഉള്ള സ്വാതന്ത്ര്യം അല്ലല്ലോ സ്ത്രീ ആവശ്യപ്പെടുന്നത് സുഹൃത്തേ.
ലോകത്തിന്റെ ഏതു കോണിലാണെങ്കിലും സ്വന്തം വീട്ടില്‍ ആണെങ്കിലും സ്വന്തം സുരക്ഷ സ്ത്രീക്ക് ഒരു തലവേദനയാണ്.
മൂത്രം ഒഴിക്കുന്ന കാര്യത്തില്‍ തൊട്ടു രാജ്യം ഭരിക്കുന്ന കാര്യത്തില്‍ വരെ, എന്തിനു സ്വയം ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കുന്നതു മുതല്‍ സ്വന്തം ശരീരം എങ്ങിനെ എപ്പോ ഉപയോഗിക്കണം എന്ന സ്വാതന്ത്ര്യം ഇന്നും പല സ്ത്രീകള്‍ക്കും സ്വപ്നം പോലും കാണാന്‍ പറ്റാത്തതാണ്.
അശുദ്ധിയുടെയും വിശുദ്ധിയുടെയും കൂച്ചുവിലങ്ങു മാറി മാറി അവളുടെ കാലുകളില്‍ ഇടുമ്പോള്‍, ആത്മീയതയുടെ നടവാതില്‍ മാത്രമല്ല സ്ത്രീക്ക് മുന്നില്‍ കൊട്ടിയടക്കപെടുന്നത്.
സ്ത്രീ ശരീരം അശുദ്ധമായി കാണുന്ന അനാചാരത്തിനെതിരെ ഉള്ളതാണ് സുപ്രീം കോടതിയുടെ വിധി. സ്ത്രീ അവളുടെ ശരീരത്തില്‍ഉപരി ഒരു മനുഷ്യനാണെന്ന് പ്രഖ്യാപിക്കുന്നതാണ് ആ വിധി.
ചില ടോയ്ലറ്റുകളില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം ആണ് നിങ്ങള്‍ ഉന്നയിച്ച വാദത്തിനു ഉള്ളത്.
കഷ്ട്ടം !