കളഞ്ഞുകിട്ടിയ പഴ്‌സും പണവും തിരിച്ചു നല്‍കി; പരിതോഷികം വേണ്ട, തന്നേ തീരുവെങ്കില്‍ എല്‍ഡിഎഫിന് ഒരു വോട്ട് തന്നാല്‍ മതിയെന്ന് പങ്കന്‍ അണ്ണന്‍

Pankajakshan | Bignewslive

തിരുവനന്തപുരം: കളഞ്ഞുകിട്ടിയ പഴ്‌സും പണവും തിരിച്ചു നല്‍കി മാതൃകയായി സിഐടിയു ചുമട്ടു തൊഴിലാളിയായ നാട്ടുകാരുടെ പ്രിയങ്കരനായ പങ്കന്‍ അണ്ണന്‍. പങ്കജാക്ഷന്‍ എന്നാണ് ഈ വയോധികന്റെ പേര്. ദേശാഭിമാനിയുടെ പ്ത്രം ഏജന്റാണ് പങ്കന്‍. പതിവ് പോലെ പത്രം ഇടാനായി പോകുന്ന വഴി എസ് യുടി ആശുപത്രിക്ക് സമീപം റോഡില്‍ കിടന്ന് കിട്ടിയ ബാഗ് നേരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

എസ്‌ഐ ബാഗ് തുറന്നു നോക്കിയപ്പോള്‍ പതിനായിരം രൂപയില്‍ കൂടുതല്‍ പണം ബാഗില്‍ നിന്ന് കണ്ടെത്തി. ശേഷം, ബാഗിലെ കാര്‍ഡില്‍ നിന്നും കിട്ടിയ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ബാഗിന്റെ ഉടമയെയും കിട്ടി. അവര്‍ കുട്ടിക്ക് ഫീസ് അടക്കനായി കൊണ്ടുവന്ന തുകയാണ് നഷ്ടപ്പെട്ടത്. അവര്‍ സ്റ്റേഷനില്‍ എത്തി ബാഗ് പങ്കജാക്ഷനില്‍നിന്നും കൈപ്പറ്റുകയും ചെയ്തു.

പങ്കജാക്ഷന്റെ ജീവിത സാഹചര്യവും മറ്റും ചോദിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. ബാഗിന്റെ ഉടമ ചെറിയ ഒരു പാരിതോഷികം നല്‍കാന്‍ തയ്യാറായി. അത് വാങ്ങാന്‍ എസ് ഐ നിര്‍ബന്ധിച്ചു. അതേസമയം, പങ്കജാക്ഷന്‍ പാരിതോഷികം വാങ്ങാന്‍ വിസമ്മതിച്ചു. നിര്‍ബന്ധം കൂടിയപ്പോള്‍ അദ്ദേഹം പറഞ്ഞു.

‘ ‘ഞാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്, ഇതിന് എനിക്ക് പാരിതോഷികം വേണ്ട, തന്നെ തീരൂ എന്നുണ്ടെങ്കില്‍ നിങ്ങള്‍ ഈ വരുന്ന ഇലക്ഷന് എല്‍ഡിഎഫി ന് ഒരു വോട്ട് നല്‍കിയാല്‍ മതി. വികെ പ്രശാന്തിന് ഒരു വോട്ട് ചെയ്താല്‍ മതി’ ഈ വാക്കുകള്‍ അദ്ദേഹത്തിനുള്ളിലെ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനെ കാണിച്ചു തന്നതാണെന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നു.

Exit mobile version