കൊച്ചി: കളമശ്ശേരിയിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി എറണാകുളത്ത് മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ മകനും കളമശേരിയിലെ നിയുക്ത മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയുമായ വിഇ അബ്ദുള്‍ ഗഫൂറിനെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി.
മുന്‍ എംഎല്‍എ അഹമ്മദ് കബീറിന്റെ വീട്ടില്‍ ഒരു വിഭാഗം നേതാക്കള്‍ സംഘടിച്ചെത്തി. ഗഫൂറിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാന്‍ കഴിയില്ലെന്ന് നേതാക്കള്‍ പറഞ്ഞു. മുതിര്‍ന്ന നേതാവായ അഹമ്മദ് കബീറിനെ ഒഴിവാക്കിയതില്‍ വിമത വിഭാഗം പ്രതിഷേധം രേഖപ്പെടുത്തി.
വിഇ ഗഫൂറിന്റെ സ്ഥാനാര്‍ത്ഥിത്വം മറ്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനേയും പ്രതികൂലമായി ബാധിക്കുമെന്നും മുസ്ലിം ലീഗ് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.
കളമശ്ശേരി സൗത്തില്‍ ഇബ്രാഹിംകുഞ്ഞിനെതിരെയും വിഇ ഗഫൂറിനെതിരെയും വ്യാപക പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സേവ് കളമശ്ശേരി എന്ന പേരിലായിരുന്നു പോസ്റ്റുകള്‍.
Discussion about this post