തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ടു പോവരുതെന്ന ആവശ്യവുമായി പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ ട്രോളി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ട്രോളിയത്.
അയ്യോ അച്ഛാ പോവല്ലേ…’ എന്നാണ് റഹിം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വധു ഡോക്ടറാണ് എന്ന സിനിമയില്‍ ഇന്ദ്രന്‍സ് പുരപ്പുറത്ത് കയറിയിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് റഹിമിന്റെ ട്രോള്‍. ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ അദ്ദേഹത്തിനെ നേമത്തേക്ക് വിട്ട് കൊടുക്കില്ലെന്ന പ്രതിഷേധ പ്രകടനവും ആത്മഹത്യാ ഭീഷണിയും മറ്റുമായി രംഗത്തെത്തിയത്.
പ്രതിഷേധത്തിനിടെ ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയിരുന്നു. ഇയാളെ പിന്നീട് ഉമ്മന്‍ചാണ്ടി തന്നെ വിളിച്ചിറക്കുകയായിരുന്നു. ഈ സംഭവത്തെയാണ് റഹീം ഫേസ്ബുക്കിലൂടെ പരിഹസിക്കുന്നത്.
Discussion about this post