ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ ബിജെപിയിലേയ്‌ക്കെന്ന പ്രചരണം തള്ളാതെ പിസി ചാക്കോ. എന്‍ഡിഎയുടെ ഭാഗമാവുമെന്ന പ്രചാരണം തള്ളികളയുന്നില്ല, നാളെ എന്ത് എന്ന കാര്യത്തില്‍ തീരുമാനം വൈകില്ലെന്നും പിസി ചാക്കോ വ്യക്തമാക്കി. പ്രമുഖ മാധ്യമത്തോടായിരുന്നു ചാക്കോയുടെ പ്രതികരണം.
കോണ്‍ഗ്രസില്‍ നിന്നും രാജി വെക്കുകയെന്ന തീരുമാനം പെട്ടെന്നുണ്ടായതല്ലെന്നും മാസങ്ങളായി ഇത് സംബന്ധിച്ച ആലോചനയിലായിരുന്നുവെന്നും പിസി ചാക്കോ പറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി തന്നെ ഏറെ വേദനിപ്പിച്ചു, പീന്നീട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ജനാധിപത്യ വിരുദ്ധ നടപടികള്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും പിസി ചാക്കോ കൂട്ടിച്ചേര്‍ത്തു.
പിസി ചാക്കോയുടെ വാക്കുകള്‍;
‘എന്‍ഡിഎയുടെ ഭാഗമാവുമെന്ന പ്രചാരണം സ്വാഭാവികമാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രമുഖര്‍ ഒരാള്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെക്കുമ്പോള്‍ അത്തരം പ്രചാരണങ്ങള്‍ ഉണ്ടാവും. അത് തള്ളുന്നില്ല. നാളെ എന്ത് എന്ന കാര്യത്തില്‍ തീരുമാനം വൈകില്ല. രാഷ്ട്രീയ നിലപാട് സംബന്ധിച്ച തീരുമാനം ഉടനുണ്ടാവും. വിവിധ തലങ്ങളില്‍ ചര്‍ച്ച തുടരുകയാണ്.’
Discussion about this post