ശബരിമല മീനമാസപൂജ; പ്രതിദിനം പതിനായിരം പേര്‍ക്ക് പ്രവേശനം അനുവദിക്കും

തിരുവനന്തപുരം: മീനമാസ പൂജ, ഉത്രം ഉത്സവക്കാലത്ത് ശബരിമലയില്‍ പ്രവേശനം നല്‍കാവുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു. പ്രതിദിനം പതിനായിരം ഭക്തര്‍ക്ക് വീതം പ്രവേശനം നല്‍കും. ബുക്ക് ചെയ്യുന്നവരില്‍ പകുതിയോളം പേരും ദര്‍ശനത്തിന് എത്താതിരിക്കുന്നത് വലിയ വരുമാന നഷ്ടത്തിന് വഴി വെക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ തീരുമാനം.

5000 പേരെ അനുവദിക്കാനായിരുന്നു മുന്‍ തീരുമാനം. ഇതാണ് മാറ്റിയത്. വെര്‍ച്യൂല്‍ ക്യൂ വഴി ബുക്ക് ചെയ്യണം. അതേസമയം പ്രവേശനത്തിന് എത്തുന്നവര്‍ക്ക്, 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഈ മാസം 15 മുതല്‍ 28 വരെയാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്.

14-നു വൈകീട്ട് നട തുറക്കും. പിറ്റേന്ന് മീനം ഒന്ന് മുതല്‍ പ്രവേശനം അനുവദിക്കും.

Exit mobile version