പോത്തന്‍കോട് : പോത്തന്‍കോട് മോഹനപുരം ഖബറഡി മുസ്ലീ ജമാ അത്ത് സ്കൂള്‍ ബസ്സിന് നേരെ നാലംഗ സംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ ബസ്സിലുണ്ടായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ബസ്സ് ഡ്രൈവര്‍ക്കും പരിക്കേറ്റു. രണ്ടാംക്ലാസിലെ ഇര്ഫാന്, മൂന്നിലെ ജിഷ്ണു, എല്‍കെജിയിലെ ഇര്‍ഷാദ് എന്നീ വിദ്യാര്‍ത്ഥികള്‍ക്കും ബസ് ഡ്രൈവര്‍ റഹീമിനുമാണ് പരിക്ക് പറ്റിയത്. നാലു പേര്‍ക്കും ബസ്സിലുണ്ടായിരുന്ന ചില്ലുകള്‍ തറച്ചു കയറിയാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് നാലു മണിയോടെ പോത്തന്‍കോട് എജെ കോളേജ് ജംഗ്ഷന് സമീപത്തു വെച്ചായിരുന്നു ആക്രമണം. ശബ്ദം കേട്ട് ഓടിയെത്തിയ എജെ കോളേജ് വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
എന്നാല്‍ നാട്ടുകാര്‍ വരുന്നത് കണ്ട സംഘം കാറില്‍ കയറി രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഘം വന്ന കാര്‍ കൊല്ലം എഴുകോണ്സ്റ്റേഷന് പരിധിയിലെ മാറനാട് സ്വദേശിയുടേതാണെന്നും കല്യാണ ആവശ്യത്തിനു വിട്ടു നല്‍കിയതാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Discussion about this post