കോഴിക്കോട്: കെഎസ്ആര്‍ടിസി നാലര മണിക്കൂറോളം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരിക്ക് വിമാനയാത്ര മുടങ്ങി. യുവതിക്ക് സാമ്പത്തികനഷ്ടവും ക്ലേശവുമുണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് പെര്‍മനന്റ് ലോക് അദാലത്ത് 51,552 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു.
കോഴിക്കോട് അരീക്കാട് തച്ചമ്പലം മലബാര്‍വില്ലയില്‍ ഇഎം നസ്‌നയാണ് കെഎസ്ആര്‍ടിസി എംഡി ,കോഴിക്കോട് ഡിടിഒ, ബസ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കെതിരേ പരാതി നല്‍കിയത്. കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേയ്ക്കുള്ള ബസ് ക്രമാതീതമായി വൈകിയതിനാല്‍ യാത്രക്കാരിക്കും ഭര്‍ത്താവിനും വിമാനയാത്ര മുടങ്ങുകയായിരുന്നു.
വണ്ടി, മൈസൂരിലെത്തിയപ്പോഴേക്കും നാലര മണിക്കൂര്‍ ബസ് വൈകിയിരുന്നു. മൈസൂരില്‍ ഇറങ്ങി ബാംഗ്ലൂരിലേക്ക് ടാക്‌സി വിളിക്കേണ്ടി വന്നു. പക്ഷേ വിമാനത്തില്‍ പോകാനായില്ല. തുടര്‍ന്ന് മറ്റൊരു ഫ്‌ളൈറ്റില്‍ ഡല്‍ഹിയിലേക്ക് യാത്ര ചെയ്യേണ്ടതായി വരികയായിരുന്നു. ഇതെല്ലാം വ്യക്തമാക്കി അവര്‍ സമര്‍പ്പിച്ചപരാതി പരിശോധിച്ചശേഷമാണ് അദാലത്ത് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
മൂന്നുമാസത്തിനകം പണം നല്‍കണമെന്നും പരാതിക്കാരിക്ക് കോടതി ചെലവായി 5000 രൂപ നല്‍കണമെന്നും കെഎസ്ആര്‍ടിസിക്ക്് ബസ് ജീവനക്കാരില്‍നിന്ന് തുക ഈടാക്കാവുന്നതാണെന്നും വിധി തീര്‍പ്പില്‍ പ്രത്യേകം പറയുന്നുണ്ട്.