ഇരവിപുരം: ഭാര്യ മരണപ്പെട്ടതിന് പിന്നാലെ പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവാവിനെ ഒടുവിൽ പോലീസ് പിടികൂടി. സംഭവം നടന്ന് ഒരുവർഷത്തിനുശേഷമാണ് ഇരവിപുരം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
വടക്കുംഭാഗം ഇരവിപുരം നഗർ 54, മനു കോട്ടേജിൽ റോബിൻ (31) ആണ് അറസ്റ്റിലായത്. 2020 ഫെബ്രുവരിയിലാണ് ഇയാളെ കാണാതായത്. പിന്നീട് കേസ് എടുത്ത ഇരവിപുരം പോലീസ് കൊല്ലം സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളുടെ താമസസ്ഥാലം കണ്ടുപിടിച്ചത്. ഇരവിപുരം പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ എറണാകുളം ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി വിവരം ലഭിച്ചിരുന്നു.
പിന്നീട് ഇയാൾ തിരുവനന്തപുരം അട്ടക്കുളങ്ങരയിലെത്തിയതായി സിറ്റി പോലീസ് കമ്മീഷണർ ടി നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സിറ്റി അസി. കമ്മിഷണർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഇരവിപുരം എസ്എച്ച്ഒ ധർമജിത്ത്, എസ്ഐമാരായ ദീപു, ഷെമീർ, സൂരജ്, സുതൻ, ജയകുമാർ, ഷാജി, എസ്സിപിഒമാരായ അജയശേഖർ, സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Discussion about this post